ബെംഗളൂരുവില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 6 വയസുകാരിയെ പീഡിപ്പിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും പീഡനം. ആറ് വയസുകാരിയെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചു.
ഞയറാഴ്ച ബെംഗളൂരുവിലെ ബന്നാര്‍ഗാട്ടയിലാണ് സംഭവം. പെണ്‍കുട്ടിയും സഹോദരനും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് പേരും ഒരുമിച്ച് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചത്.

ഒരുമിച്ച് കളിക്കുന്നതിനിടെ കുട്ടിയെ വിദ്യാര്‍ത്ഥികള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായതിനാല്‍ സഹോദരന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്. തുടര്‍ന്ന് ഉടനെ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications