സോഫ്റ്റുവെയര്‍ കമ്പനി എം ഡി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു
മുംബൈ : പ്രമുഖ സോഫ്റ്റുവെയര്‍ കമ്പനിയുടെ എം ഡി സഹപ്രവര്‍ത്തകയായ 36 കാരിയെ പീഡിപ്പിച്ചു. കമ്പനി എം ഡിയായ സാഗര്‍ ജോഷിയാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്തുര്‍ഭ പോലിസ് കേസെടുത്തു. ഇയാള്‍ സഹപ്രവര്‍ത്തകയെ നിരവധി തവണ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീഡിയോ നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നു പറഞ്ഞാണ് ഇവരെ നിരവധി തവണ പീഡിപ്പിച്ചത്. ഓഫീസ് കാബിനുള്ളില്‍ വച്ചായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ പീഡനത്തിരയായ യുവതിയോട് എം ഡി കാബിനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. കാബിനിലെത്തിയ യുവതിക്ക് ഇയാള്‍ ഒരു കപ്പ് ചായ നല്കി. പിന്നിട് യുവതി അബോധാവസ്ഥയിലാവകയായിരുന്നു. ശേഷം ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയും അത് വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തു. പീഡനത്തിന് ശേഷം യുവതിക്ക് ഇയാള്‍ വീഡിയോ ഷൂട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു.

മുംബൈയിലെ ബോരിവിലി മാളിലെ ഓഫിസിലാണ് സംഭവം. പിന്നിട് ഇത് മിറ റോഡിലേക്ക് മാറ്റുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തി പലപ്പോഴും കാബിനിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 2009 മുതല്‍ 2011 വരെ നിരവധി തവണ യുവതി പീഡിപ്പിക്കപ്പെട്ടു. യുവതി ജോലി രാജിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തടയുകയായിരുന്നു. ഇയാള്‍ ആവശ്യപ്രകാരം യുവതി ജോലിയില്‍ തന്നെ തുടരുകയായിരുന്നു.
2015 ഓഗസ്ത് ആയതോടെ യുവതി ജോലി ഉപേക്ഷിക്കുകയായിരുന്നു. ജോലി ഉപേക്ഷിച്ചതിന് ശേഷം ഇയാള്‍ നിരവധി തവണ വിളിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നിട് ഈ കാര്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനോട് പറയുകയും പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എം രാംകുമാര്‍ പറഞ്ഞു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications