കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ വീഡിയോ പുറത്തുവിടുമെന്ന് സരിതയ്ക്ക് ഭീഷണി

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സരിതാ എസ് നായരുടെ കൂടുതല്‍ വീഡിയോകള്‍ പുറത്തുവന്നേക്കുമെന്ന് സൂചന. സരിത എസ് നായര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ഫോണ്‍ സന്ദേശങ്ങള്‍ കിട്ടുന്നുണ്ട് എന്നാണ് സരിത പറഞ്ഞത്. വിദേശത്തുനിന്നാണത്രെ സരിതയ്ക്ക് ഭീഷണി കോളുകള്‍ കിട്ടുന്നത്.

തന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തായ സംഭവത്തില്‍ സരിത എസ് നായര്‍ തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് സരിത പറയുന്നത്. വിദേശത്ത് നിന്നുളള കൊളുകളും സരിത പരാതിയില്‍ ഉന്നയിക്കും. ആരായിരിക്കും സരിതയെ വിദേശത്തുനിന്നും വിളിച്ച് ഭീഷണിപ്പെടുത്തുന്നത്?

വീഡിയോ പുറത്തായതില്‍ തുടക്കം

വീഡിയോ പുറത്തായതില്‍ തുടക്കം

വാട്‌സ് ആപ്പ് വഴി സരിത എസ് നായരുടെ ആറോളം വീഡിയോകള്‍ പുറത്തായതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് വീഡിയോ പുറത്തുവിട്ടതെന്നും എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യാനൊന്നും സരിത പറഞ്ഞു. എന്നാല്‍ അവിടം കൊണ്ട് തീര്‍ന്നില്ല.

ഭീഷണികള്‍

ഭീഷണികള്‍

ഉന്നത നേതാക്കളുടേയും പേരുകള്‍ പറയണമെന്ന് ആവശ്യപ്പെട്ടാണ് തനിക്ക് ഭീഷണിക്കോളുകള്‍ വരുന്നത് എന്ന് സരിത പറയുന്നു. കൂടുതല്‍ വീഡിയോ പുറത്തുവിടും എന്നും ഭീഷണിയുണ്ട്.

വിളിക്കുന്നത് ആര്

വിളിക്കുന്നത് ആര്

വിദേശത്തു നിന്നുള്ള കോളുകളാണ് സരിതയ്ക്ക് കിട്ടുന്നത്. ഇന്റര്‍നെറ്റ് കോളുകളാണ് ഇതില്‍ അധികവും. എന്‍ ആര്‍ മലയാളികളാണ് കോളിന് പിന്നില്‍ എന്ന് സംശയമുണ്ട്.

വീഡിയോ കേസായില്ല

വീഡിയോ കേസായില്ല

സരിത നായരുടെ വീഡിയോ പുറത്തുവന്നത് സംബന്ധിച്ച് പോലീസ് ഇനിയും കേസെടുത്തിട്ടില്ല. സരിത രേഖാമൂലം പരാതി നല്‍കാത്തതിനാലാണ് ഇത് കേസാകാത്തത്.

ആര്‍ക്കെതിരെ കേസെടുക്കും

ആര്‍ക്കെതിരെ കേസെടുക്കും

ലക്ഷക്കണക്കിനാളുകളാണ് വാട്‌സ് ആപ്പ് വഴിയും ഇന്റര്‍നെറ്റിലൂടെയും വിഡിയോ കാണുന്നത് എന്നാണറിയുന്നത്. ഇതില്‍ എത്ര പേര്‍ക്കെതിരെ പോലീസ് കേസെടുക്കും.

ആരെ കുടുക്കാന്‍

ആരെ കുടുക്കാന്‍

വിവാദമായ സോളാര്‍ കേസിലെ പ്രതിയാണ് സരിത. അതുകൊണ്ട് തന്നെ വീഡിയോ പുറത്തുവന്നതിന് പിന്നില്‍ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ ഉദ്ദേശവും ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.

English summary
Solar scam accused Saritha S Nair said she is getting threat calls from foriegn countries. Saritha will lodge complaint in Trivandrum court today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X