8 വയസുകാരിയെ ലൈംഗിക അടിമയാക്കി, രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റില്‍, മദ്യം നല്‍കി മയക്കി പീഡനം
കൊളംബോ: ആഭ്യന്തര സംഘര്‍ഷത്തില്‍ പൊറുതിമുട്ടിയ ശ്രീലങ്കക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഘര്‍ഷങ്ങളില്‍ നിന്നൊക്കെ മോചനം നേടിയത്. പക്ഷേ ഈ മോചനം പൂര്‍ണമായിരുന്നുവെന്ന് വിശ്വസിയ്ക്കാന്‍ അധികമാര്‍ക്കും കഴിയില്ല. കാരണം അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് രാജ്യത്ത് നി്ന്ന പുറത്ത് വരുന്നത്. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ ആക്രമിയ്ക്കപ്പെടുന്നതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
എന്നാല്‍ അടുത്തിടെ പല സംഘടനകളും പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ശ്രീലങ്കയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം വര്‍ധിച്ച് വരുന്നതായാണ് പറയുന്നത്. അടുത്തിടെ നടന്ന പല സംഭവങ്ങളും അതിന് ഉത്തമ ഉദാഹരണമായി മാറുകയാണ്. എട്ട് വയസ് മാത്രമുള്ള പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ലൈംഗിക അടിമയാക്കി തടവില്‍ പാര്‍പ്പിച്ചിരുന്ന വാര്‍ത്ത ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്.

രണ്ടാനച്ഛനും രണ്ട് സുഹൃത്തുക്കളുമാണ് കുട്ടിയെ ലൈംഗിക അടിമയാക്കി പാര്‍പ്പിച്ചത്. സ്ഥിരമായി മദ്യം നല്‍കി കുട്ടിയെ മദ്യത്തിനടിമയാക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്നായിരുന്നു പീഡനം. വീട്ടില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട പെണ്‍കുട്ടി പന്നാലയിലുള്ള മുത്തശ്ശിയുടെ വീട്ടില്‍ എത്തി. എന്നാല്‍ ഈ സമയം മുത്തശ്ശി വീട്ടിലില്ലായിരുന്നു. വിശന്ന് വലഞ്ഞ് അടുത്തുള്ള കടയിലേയ്ക്ക് പെണ്‍കുട്ടി പോയി.
കുട്ടിയുടെ രൂപവും വേഷവുമൊക്കെ കണ്ടപ്പോള്‍ കടയുടമയായ സ്ത്രീയ്ക്ക് സംശയം തോന്നി. കുട്ടിയോട് തന്നെ കാര്യങ്ങള്‍ തിരക്കിയ ശേഷം അവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേയ്ക്ക് പോയി. വിവരങ്ങളെല്ലാം പറയുകയും ചെയ്തു. കുട്ടിയും പൊലീസിനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. വെറും രണ്ട് മണിയ്ക്കൂറിനുള്ളില്‍ പ്രതികളെല്ലാം പിടിയിലായി. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തി.












Click it and Unblock the Notifications