ഫീസടക്കാന്‍ കാശില്ല; 18കാരി നീലച്ചിത്രത്തില്‍
വാഷിംഗ്ടണ്‍: ഇന്തോ കനേഡിയന്‍ നടിയായ സണ്ണി ലിയോണിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി അമേരിക്കയിലെ നീലച്ചിത്ര രംഗത്തെ കീഴടക്കുന്നു. കോളേജ് ഫീസടക്കാന്‍ പണമില്ലാത്തതിനാലാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത് എന്നാണ് നടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബ പശ്ചാത്തലം അത്തരത്തിലുള്ളതല്ല എന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്.
അമേരിക്കയില്‍ ഡോക്ടറായ ഇന്ത്യന്‍ വംശജന്റെ മകളാണ് കഥാനായിക. മാതാപിതാക്കള്‍ തന്റെ കോളേജ് ഫീസ് അടക്കാന്‍ വിസമ്മതിച്ചത് കൊണ്ടാണ് നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആരംഭിച്ചത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. ഓരോ സെഷനും ആയിരം അമേരിക്കന്‍ ഡോളര്‍ വീതമാണ് പെണ്‍കുട്ടി അഭിനയരംഗത്ത് പ്രതിഫലമായി കൈപ്പറ്റുന്നതത്രെ.

ബെല്ലി നോക്‌സ് എന്ന ഇരട്ടപ്പേരില്‍ ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്ന നടിയുടെ മാതാപിതാക്കള്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ട്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഇവരെല്ലാവരും പ്രശസ്തമായ സ്‌കൂളുകളിലാണ് പഠിക്കുന്നത്. ചെറിയ മകളുടെ കേളേജ് ഫീസിനാവശ്യമായ ഭീമമായ തുക അടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ഈ മകള്‍ പണമുണ്ടാക്കാന്‍ വേണ്ടി നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയത്.
വഴി തെറ്റിപ്പോയെങ്കിലും അച്ഛനമ്മമാരും സഹോദരങ്ങളും പെണ്‍കുട്ടിയെ തിരസ്തകരിക്കില്ല എന്നാണ് ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. എന്നാല്‍ അഭിനയം തുടരാന്‍ തന്നെയാണ് പെണ്‍കുട്ടിയുടെ തീരുമാനം. ഇടത്തരം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് താങ്ങാനാവാത്തതാണ് അമേരിക്കയിലെ വിദ്യാഭ്യാസ ചെലവ് എന്നും തനിക്ക് ഫീസടക്കാനുള്ള പണം ഉണ്ടായിരുന്നെങ്കില്‍ താന്‍ ഈ പണിക്ക് നില്‍ക്കില്ലായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.












Click it and Unblock the Notifications