യോനീ നാളത്തില്‍ കുടുങ്ങിയ യുവാവിന്റെ ചിത്രം വൈറലായി
ട്യൂബിങ്: യോനീ നാളത്തില്‍ വലിഞ്ഞുകയറിയ യുവാവിന്റെ രസകരമായ ചിത്രം സോഷ്യല്‍ സൈറ്റുകളില്‍ വൈറലായി. ജര്‍മനിയിലെ ട്യൂബിങ് സര്‍വകലാശാലാ വളപ്പില്‍ സ്ഥാപിച്ചിരുന്ന യോനിയുടെ ആകൃതിയിലുള്ള പ്രതിമയിലായിരുന്നു യുവാവിന്റെ നുഴഞ്ഞുകയറ്റം. യുഎസ് എക്സ്ചേഞ്ച് വിദ്യാര്‍ത്ഥിയായ യുവാവ് ഒരു കൗതുകത്തിനുവേണ്ടിയായിരുന്നു പ്രതിമയിയ്ക്കുള്ളിലേക്ക് കയറിയത്. എന്നാല്‍ കാല്‍മുട്ടിന് താഴെയുള്ളഭാഗം ഉള്ളില്‍ കുടുങ്ങിയ യുവാവ് ശരിക്കും പെട്ടുപോയി.
കാഴ്ച കണ്ടുനിന്നവര്‍ക്ക് സംഭവം ആദ്യം രസകരമായി തോന്നിയെങ്കിലും യുവാവിന്റെ പരാക്രമം കണ്ടതോടെ ഓടിയെത്തി രക്ഷിക്കാനുള്ള ശ്രമമായി. എന്നാല്‍ കാലുകള്‍ പ്രതിമയ്ക്കുള്ളിലെ അറയില്‍ കുടുങ്ങിയത് യുവാവിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കി. ഇതോടെ, യൂണിവേഴ്സിറ്റി അധികൃതര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു.

ആദ്യമെത്തിയ അഗ്നിശമന സേനാഗംങ്ങള്‍ യുവാവിന്റെ കാലുകള്‍ പുറത്തെത്തിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശ്രമം വിജയിച്ചില്ല. ഇതോടെ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തെത്തി. അഞ്ച് അത്യാഹിത വാഹനങ്ങളിലായെത്തിയ 22ഓളം അഗ്നിശമന സേനാംഗങ്ങളുടെ പരിശ്രമത്തിനൊടുവില്‍ വിദ്യാര്‍ത്ഥിയെ ഒടുവില്‍ മോചിപ്പിക്കുകയായിരുന്നു.
യോനിനാളത്തിന്റെ പ്രതിമയ്ക്കിടയില്‍ നിന്നുകൊണ്ടുള്ള ഫോട്ടോ എടുക്കണമെന്ന യുവാവിന്റെ ആഗ്രഹമാണ് അത്യാഹിതത്തില്‍ കലാശിച്ചതെന്ന് ജര്‍മന്‍ ഫോട്ടോഗ്രാഫറായ എറിക്ക് ഗുസ്മാന് പിന്നീട് വിശദീകരിച്ചു. യുവാവ് പ്രതിമയ്ക്കുള്ളില് കുടുങ്ങിയ ചിത്രം സുഹൃത്ത് പുറത്തുവിട്ടതോടെ അവ സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിക്കുകയാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications