ലൈംഗികാരോപണം: സണ്‍ ടിവിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ചെന്നൈ: സണ്‍ ടിവിയ്‌ക്കെതിരെ വീണ്ടും ലൈംഗിക ആരോപണം . സണ്‍ടിവിയിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയാണ് മുന്‍ ജീവനക്കാരിയുടെ പാരാതി . സണ്‍ ടിവി ചീഫ് ഓപ്പറേറ്റിഗ് ഓഫീസര്‍ പ്രവീണിനെതിരയാണ് പരാതി .
ലൈംഗിക വിവാദങ്ങളില്‍ ആദ്യമായിട്ടല്ല സണ്‍ ടിവി അകപ്പെടുന്നത് . ഇതിന് മുന്‍പ് ന്യൂസ് എഡിറ്റര്‍ക്കെതിരെ ലൈംഗിക ആരോപണവുമായ വാര്‍ത്ത അവതാരക എത്തിയിരുന്നു . ഇതിന് പിന്നാലെയാണ് മറ്റൊരു ജീവനക്കാരി കൂടി പരാതിയുമായി എത്തുന്നത് .

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണിനെതിരയാണ് ഇത്തവണ ലൈംഗിക ആരോപണം ഉണ്ടായത് . പരാതിയുമായി രംഗത്തെത്തിയത് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി . ഉദ്യോഗസ്ഥന്‍ യുവതിയെ കേരളത്തിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു . അഞ്ച് മാസം മുന്‍പ് ഇവര്‍ രാജി വയ്ക്കുകയും ചെയ്തു .
തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രവീണിനെ അറസ്റ്റ് ചെയ്തു . ചെന്നൈ ആസ്ഥനാമാക്കി പ്രവര്‍ത്തിയ്ക്കുന്ന സണ്‍ടിവിയുടെ ഉടമ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്റെ സഹോദരന്‍ കലാനിധിമാരനാണ് .












Click it and Unblock the Notifications