കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തെരുവ് നായ്ക്കളെ കൊന്നാല്‍ സണ്ണി ലിയോണിന് വേദനിയ്ക്കും

Google Oneindia Malayalam News

ലോസ് ആഞ്ചലസ്: തെരുവ് നായ പ്രശ്‌നം ഉണ്ടായപ്പോഴെല്ലാം മലയാളികള്‍ കുതിര കയറിയത് രഞ്ജിനി ഹരിദാസിന്റെ മേലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കുതിര കയറ്റം അങ്ങ് ബോളിവുഡ് വരെ ചെല്ലേണ്ടി വരും എന്ന് തോന്നുന്നു.

കാരണം കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് ഇപ്പോള്‍ എതിര്‍പ്പുയര്‍ത്തിയിരിയ്ക്കുന്നത് ബോളിവുഡ് ഹോട്ട് സ്റ്റാര്‍ ആയ സണ്ണി ലിയോണ്‍ ആണ്. കേരളത്തിലോ ഇന്ത്യയിലോ അല്ല അവര്‍ തന്റെ എതിര്‍പ്പുയര്‍ത്തിയത്... അങ്ങ് ലോസ് ആഞ്ചലസില്‍ ആണ്.

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

താന്‍ ഒരു മൃഗ സ്‌നേഹിയാണെന്ന്‌ സ്വയം പ്രഖ്യാപിച്ച ആളാണ് സണ്ണി ലിയോണ്‍.

പെറ്റയില്‍

പെറ്റയില്‍

മൃഗസ്‌നേഹികളുടെ അന്തര്‍ ദേശീയ സംഘടനയാണ് പെറ്റ- പീപ്പിള്‍ ഫോര്‍ എത്തിക്കള്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്. ഈ സംഘടനയില്‍ അംഗമാണ് സണ്ണി.

ലോസ് അഞ്ചലസില്‍

ലോസ് അഞ്ചലസില്‍

അമേരിക്കയിലെ ലോസ് അഞ്ചലസില്‍ വച്ചാണ് പെറ്റയുടെ 35-ാം വാര്‍ഷികാഘോഷം നടന്നത്. സണ്ണി ലിയോണും അതില്‍ പങ്കെടുത്തിരുന്നു.

കേരളം ലോസ് ആഞ്ചലസില്‍

കേരളം ലോസ് ആഞ്ചലസില്‍

അങ്ങനെ സണ്ണി ലിയോണിന്റെ പരാമര്‍ശത്തോടെ കേരളവും ലോസ് ആഞ്ചലസില്‍ ശ്രദ്ധ നേടി. എന്താണ് സണ്ണി പറഞ്ഞത്?

ഇത് 2015 ആണ്

ഇത് 2015 ആണ്

തെരുവ് നായ്ക്കളെ കൊല്ലാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം പരിഹാസ്യമായിട്ടാണ് തനിയ്ക്ക് തോന്നുന്നത് എന്നാണ് സണ്ണി പറയുന്നത്. നമ്മള്‍ 2015 ല്‍ ആണ് ജീവിയ്ക്കുന്നത്.

മൃഗസ്‌നേഹം

മൃഗസ്‌നേഹം

തനിയ്ക്ക് എപ്പോഴും മൃഗങ്ങളോട് സ്‌നേഹമാണ്. നമ്മള്‍ മനുഷ്യര്‍ അവയെ സംരക്ഷിയ്ക്കാന്‍ ബാധ്യസ്ഥരാണെന്നും സണ്ണി പറഞ്ഞു.

ഞാനും എന്റെ ഭര്‍ത്താവും

ഞാനും എന്റെ ഭര്‍ത്താവും

താനും ഭര്‍ത്താവ് ഡാനിയല്‍ വേബറും മൃഗങ്ങള്‍ക്ക് വേണ്ടി എന്നും ശബ്ദമുയര്‍ത്താറുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞിട്ടുണ്ട്.

ഭര്‍ത്താവുമൊപ്പം

ഭര്‍ത്താവുമൊപ്പം

സണ്ണി ഒറ്റയ്ക്കായിരുന്നില്ല ലോസ് ആഞ്ചലസില്‍ പോയത്. ഭര്‍ത്താവ് ഡാനിയല്‍ വേബറും കൂടെ ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമേ പ്രശസ്തരായ പലരും പെറ്റ സമ്മേളനത്തില്‍ പങ്കെടുത്തു.

രഞ്ജിനിയ്ക്കുള്ള പൊങ്കാല

രഞ്ജിനിയ്ക്കുള്ള പൊങ്കാല

തെരുവ് നായ പ്രശ്‌നത്തില്‍ ഇടപെട്ട് അഭിപ്രായം പറഞ്ഞ രഞ്ജിനി ഹരിദാസിനെ എല്ലാവരും കൂടി കൊന്ന് കൊലവിളിച്ചതാണ്. അതിന് ശേഷം രഞ്ജിനി ഹരിദാസ് ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിട്ടില്ല.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

തെരുവ് നായ്ക്കളെ കേരളം കൊന്നൊടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ തലത്തില്‍ തന്നെ കേരളത്തിനെതിരെ വലിയ പ്രചാരണങ്ങള്‍ നടന്നിരുന്നു.

English summary
Sunny Leone has been upset about an act closer home — the move by the Kerala government to cull stray dogs. She expressed her protest in PETA anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X