കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ രണ്ട് കോടിയിലധികം ബ്ലൂഫിലിമുകള്‍; നിരോധിയ്ക്കാനാവില്ലെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: അശ്ലീലം കാണുന്നത് ശരിയാണോ... അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ അംഗീകരിയ്ക്കാവുന്നതാണോ...? കാലം കുറേ ആയി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ സുപ്രീം കോടതി തന്നെ ഇക്കാര്യത്തില്‍ ഒരു വാക്കാല്‍ പരാമര്‍ശം നടത്തിയിരിയ്ക്കുന്നു.

അശ്ലീലം കാണുന്നത് നിരോധിയ്ക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. നാല് ചുമരുകള്‍ക്കുള്ളിലിരുന്ന് അശ്ലീലം കാണുന്നതിനെ നിരോധിയ്ക്കാനാവില്ല. അത് വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നുകയറ്റമാകുമെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍.

നമ്മുടെ രാജ്യത്ത് ഏതാണ്ട് എത്ര ബ്ലൂഫിലിമുകള്‍ ലഭ്യമാണെന്നറിയാമോ... അത് രണ്ട് കോടിയോളം വരുമെന്നാണത്രെ കണക്ക്!

ബ്ലൂഫിലിം

ബ്ലൂഫിലിം

പണ്ടുപണ്ട്, വളരെ പണ്ട്... മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും ഇന്റര്‍നെറ്റിനും മുമ്പ് ലോകത്ത് പ്രചാരത്തിലുള്ള സാധനമായിരുന്നു ബ്ലൂ ഫിലിമുകള്‍. വീഡിയോ കാസ്സറ്റുകളായിരുന്നു അവ.

പൗര സ്വാതന്ത്ര്യം

പൗര സ്വാതന്ത്ര്യം

ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ കാര്യങ്ങളില്‍ ഒന്നാണ് ലൈംഗികത. അങ്ങനെ വരുമ്പോള്‍ അശ്ലീലം കാണുന്നത് അവന്റെ സ്വകാര്യത തന്നെയല്ലേ എന്നാണ് ചോദ്യം.

നിരോധിയ്ക്കാനാവില്ല

നിരോധിയ്ക്കാനാവില്ല

എന്തായാലും അശ്ലീലം കാണുന്നത് നിരോധിയ്ക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. കാരണം നാല് ചുമരുകള്‍ക്കുള്ളില്‍ ഇരുന്ന് കാണുന്ന ഒരാളെ എങ്ങനെ കുറ്റക്കാരനാക്കും?

അശ്ലീല സൈറ്റുകളോ

അശ്ലീല സൈറ്റുകളോ

അശ്ലീല സൈറ്റുകളും അങ്ങനെയങ്ങ് നിരോധിയ്ക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും പറയുന്നത്. അശ്ലീലമെന്ന് തോന്നിപ്പിയ്ക്കുന്ന വാക്കുകളോ സംഗതികളോ ഉള്ളവയെ നിരോധിച്ചാല്‍ മറ്റ് പല സൈറ്റുകളും പൂട്ടേണ്ടി വരും എന്നത് തന്നെ പ്രശ്‌നം.

എത്ര ബ്ലൂഫിലിം

എത്ര ബ്ലൂഫിലിം

ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള വെബ്‌സൈറ്റുകളിലെല്ലാം കൂടി ഏതാണ് രണ്ട് കോടിയോളം ബ്ലൂഫിലുമുകള്‍ ഉണ്ടെന്നാണ് അഭിഭാഷകനായ വിജയ് പഞ്ച്വാനി പറയുന്നത്.

കുട്ടികളെ കേടാക്കും

കുട്ടികളെ കേടാക്കും

ഇന്നത്തെ കാലത്ത് ഇത്തരം അശ്ലീല സാധനങ്ങള്‍ കുട്ടികളിലേയ്‌ക്കെത്താന്‍ സാധ്യത കൂടുതലാണെന്നാണ് അഭിഭാഷകന്റെ വാദം.

പീഡനം കൂടുന്നു

പീഡനം കൂടുന്നു

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടാന്‍ കാരണം അശ്ലീല സൈറ്റുകളും ബ്ലൂഫിലുമുകളും കാണുന്നവരുടെ എണ്ണം കൂടിയതാണെന്നതാണ് മറ്റൊരു വാദം.

കോടതിയിലെ വ്യത്യാസം

കോടതിയിലെ വ്യത്യാസം

2014 ല്‍ ഒരു പൊതു താത്പര്യ ഹര്‍ജിയായി ഈ വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഹര്‍ജിയ്ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. എന്നാല്‍ ഇപ്പോള്‍ കോടതി പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുകയാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറ്റകരമല്ല

കുറ്റകരമല്ല

പ്രായപൂര്‍ത്തിയായവരുടെ ചിത്രീകരിയ്ക്കപ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമാണെന്ന് എവിടേയും പറയുന്നില്ല. എന്നാല്‍ ചൈല്‍ഡ് പോര്‍ണോഗ്രാഫി കാണുന്നത് കുറ്റകരമാണ്.

English summary
Supreme Court says India can't ban porn: CJI says a total ban on sex sites would violate privacy and personal liberty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X