കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിനിടെ അച്ഛനെന്ന് വിളിപ്പിക്കുന്ന പുരുഷനെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം.. ഞെട്ടിപ്പിക്കുന്ന പഠനം!!!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

പെണ്‍കുട്ടികളുടെ ആദ്യത്തെ ഹീറോ അവരുടെ അച്ഛനാരായിക്കും എന്നൊരു പക്ഷമുണ്ട്. എന്നാല്‍ ഭര്‍ത്താവിനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അച്ഛനെ ഓര്‍മ വരുന്ന സ്ത്രീകളുണ്ടാകുമോ. ഉണ്ടാകുമെന്നാണ് ഒരു പഠനം പറയുന്നത്. സെക്‌സിനിടെ അച്ഛനെന്ന് വിളിപ്പിക്കുന്ന പുരുഷന്മാരെയാണത്രെ സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടം.

Read Also: കാറില്‍ ലൈറ്റുമിട്ട് മുന്‍സീറ്റിലിരുന്ന് കാമകേളി.. പോലീസ് വന്നതും വസ്ത്രം വലിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമം...

Read Also: പരസ്യമായി സെക്‌സ് ചെയ്യുന്നതില്‍ പ്രശ്‌നമില്ല, ആളുകള്‍ കണ്ട് തടഞ്ഞതാണ് പ്രശ്‌നം... ഓരോ വയ്യാവേലികളേ...

ഇതുപോലെ സ്ത്രീകള്‍ ലൈംഗിക ബന്ധത്തിനിടെ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കുറേ കാര്യങ്ങളുണ്ട്. കേള്‍ക്കാന്‍ മാത്രമല്ല, പങ്കാളിയില്‍ എന്താണ് ഏറ്റവും കൂടുതല്‍ കണാനാഗ്രഹിക്കുന്നത് എന്നതടക്കമുളള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത് ഒന്നും രണ്ടുമല്ല, അയ്യായിരം പേരാണ്. സര്‍വ്വേ സംഘടിപ്പിച്ചത് ഫോര്‍ക്ടിപ്.കോം, കാണാം രസകരമായ കണ്ടെത്തലുകളിലേക്ക്...

ആരും പറയാത്ത കാര്യങ്ങള്‍

ആരും പറയാത്ത കാര്യങ്ങള്‍

സെക്‌സ് എന്നാല്‍ പൊതുവേ പറയാനുള്ളതല്ല ചെയ്യാനുള്ളതാണ് എന്നൊരു തെറ്റിദ്ധാരണ ആളുകളിലുണ്ട്. എന്നാല്‍ ലൈംഗിക ബന്ധത്തിനിടെ ഇണയെ പറഞ്ഞും പ്രോത്സാഹിപ്പിച്ചും ഒരുപാട് സന്തോഷം കൂട്ടാന്‍ പറ്റുമെന്നതാണ് സത്യം. സെക്‌സിനിടെ പറയാനും പറഞ്ഞുകേള്‍ക്കാനും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഫോര്‍ക്ടിപ്.കോം എന്ന വെബ്‌സൈറ്റ് അയ്യായിരം പേരെ പങ്കെടുപ്പിച്ച് ഒരു സര്‍വ്വേ നടത്തിയത്. എല്ലാ പ്രായത്തിലും പെട്ട ആണും പെണ്ണും സര്‍വ്വേയില്‍ പങ്കെടുത്തു.

അച്ഛനെന്ന് വിളിപ്പിക്കുന്നത്

അച്ഛനെന്ന് വിളിപ്പിക്കുന്നത്

അതിശയകരമെന്ന് പറയട്ടെ, സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും പറഞ്ഞ ഉത്തരം സെക്‌സിനിടെ പങ്കാളി തങ്ങളോട് അച്ഛനെന്ന് വിളിപ്പിക്കുന്നത് ഒരു പ്രത്യേകതരം സന്തോഷം നല്‍കുന്നു എന്നാണ്. എത്രയധികം സന്തോഷം കിട്ടി എന്ന് പറയുന്നതും, മുറുക്കത്തെക്കുറിച്ച് പറയുന്നതും കേള്‍ക്കാന്‍ സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമാണത്രെ.

ഉയരമുള്ള പുരുഷന്മാര്‍

ഉയരമുള്ള പുരുഷന്മാര്‍

എങ്ങനെയുള്ള പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനായിരിക്കും സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം. നല്ല ഉയരമുള്ള പുരുഷന്മാര്‍. നീളക്കൂടുതലുള്ളവര്‍. അത്‌ലറ്റിക് ആയിട്ടുള്ള ബോഡിയാണെങ്കില്‍ സന്തോഷം കൂടും. പോണ്‍ സിനിമകളുടെ സ്വാധീനമാണോ എന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല, വലിപ്പം ഏതാണ്ട് എല്ലാ സ്ത്രീകളും പ്രിഫര്‍ ചെയ്യുന്നുണ്ട്.

പെണ്ണുങ്ങള്‍ എങ്ങനിരിക്കണം

പെണ്ണുങ്ങള്‍ എങ്ങനിരിക്കണം

മേല്‍പ്പറഞ്ഞത് പങ്കാളി എങ്ങനെയിരിക്കണം എന്ന സ്ത്രീകളുടെ താല്‍പര്യം. എന്നാല്‍ എങ്ങനെയുള്ള പങ്കാളിയെക്കിട്ടാനായിരിക്കും പുരുഷന്മാരുടെ ഇഷ്ടം. ആരോഗ്യമുള്ള, ഉറച്ച ശരീരം. മെലിഞ്ഞവര്‍ക്കാണ് മുന്‍ഗണന. അമിതവണ്ണമുള്ള സ്ത്രീകളോട് അഭിനിവേശം പ്രകടിപ്പിച്ചവര്‍ പൊതുവെ കുറവ്. ഉറച്ച, വലിയ സ്തനങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും താല്‍പര്യം.

ത്രീസം ഇഷ്ടമാണോ

ത്രീസം ഇഷ്ടമാണോ

ഭര്‍ത്താവിനും തനിക്കുമൊപ്പം മറ്റൊരു സ്ത്രീ കൂടി ഉണ്ടാകുന്നതിനെ എങ്ങനെ കാണുന്നു എന്ന ചോദിച്ചാല്‍ 72 ശതമാനം പേരും മറുപടി പറയുന്നത് വേണ്ട എന്നാണ്. 27 ശതമാനം പേര്‍ മാത്രമാണ് ഇതിനെ സ്വാഗതം ചെയ്തത്. സര്‍വ്വേയില്‍ പങ്കെടുത്ത 40 ശതമാനം സ്ത്രീകളും പങ്കാളിയെ വഞ്ചിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചവരാണ്.

നിന്നെക്കാണാന്‍ എന്തുഭംഗി

നിന്നെക്കാണാന്‍ എന്തുഭംഗി

നീ സുന്ദരിയാണ് എന്ന് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പെണ്ണുണ്ടാകുമോ. അതും അവളുടെ ഏറ്റവും പ്രിയപ്പെട്ടവന്റെ അടുത്ത് നിന്നും. എല്ലാവരും സുന്ദരികളാവില്ല എങ്കില്‍ പോലും ഓരോരുത്തര്‍ക്കും ചില പ്രത്യേകതകള്‍ ഉണ്ടാകും. എല്ലാവരും ഐശ്വര്യ റായ് അല്ലെങ്കില്‍ കൂടി നിന്റെ നോട്ടമാണ് എന്നെ എന്നും ആകര്‍ഷിച്ചത് എന്നോ നിന്റെ ചിരിയിലാണ് ഞാന്‍ വീണുപോയത് എന്നോ പറഞ്ഞാല്‍ അത് ഇഷ്ടമാകുമെന്നതാണ് സത്യം.

ആണിന് വേണ്ടത്

ആണിന് വേണ്ടത്

സുന്ദരമായ കണ്ണുകള്‍, വശ്യമായ നോട്ടങ്ങള്‍, സെക്സിയായ നടത്തം, ശ്രവണ സുന്ദരമായ ശബ്ദം ഇവയൊക്കെയാണ് ഒരു പുരുഷന് വേഗം സ്ത്രീയില്‍ ആകര്‍ഷണം തോന്നാറുള്ളത്. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്നത് പോലെ തന്നെ എന്താണ് കാണുന്നത് എന്നതും പ്രധാനപ്പെട്ടതാണ്. സ്ത്രീ തനിക്ക് നല്‍കുന്ന പരിഗണനയായിരിക്കും ചില പുരുഷന്മാര്‍ ആഗ്രഹിക്കുന്നത്.

അവന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്

അവന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്

വിചാരിച്ചത് പോലെ കാര്യം നടന്നില്ലെങ്കിലും അവനെ ആശ്വസിപ്പിക്കാന്‍ അവള്‍ക്ക് കഴിയും. എന്തൊരു പരാക്രമമായിരുന്നു. എന്നെ കൊന്നേനെയല്ലോ എന്നൊക്കെ പങ്കാളി പറയുന്നത് കേട്ടാല്‍ ഏത് പുരുഷനാണ് ആത്മവിശ്വാസം തോന്നാത്തത്. നന്നായിരുന്നു, നല്ല രസമായിരുന്നു - സെക്സിനുശേഷം അവനെ കെട്ടിപിടിച്ച് ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമാണെന്നാണ് പുരുഷന്മാര്‍ സമ്മതിക്കുന്നത്.

ഓവറാക്കി ചളമാക്കരുത്

ഓവറാക്കി ചളമാക്കരുത്

എന്താണീ ഫേക്ക് ഓര്‍ഗാസം എന്നറിയാമോ. അത് സ്ത്രീയുടെ അഭിനയമാണ്. പുരുഷന് സ്ഖലനത്തിലേക്ക് എത്തും വരെ താല്പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീകള്‍ക്ക് കഴിയുമത്രെ. എന്നാല്‍ തിരിച്ച് പുരുഷന് കഴിയാറില്ല. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് തങ്ങള്‍ സംതൃപ്തരാണ് എന്ന് അഭിനയിക്കേണ്ടിവരുന്നു. തല ഒരു വശത്തേക്ക് ഇട്ടും, കുറച്ചധികം ശബ്ദമുണ്ടാക്കിയും മറ്റുമാണ് ഈ അഭിനയം പൊലിപ്പിക്കുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

എന്തിനാണീ ശബ്ദമുണ്ടാക്കുന്നത്

എന്തിനാണീ ശബ്ദമുണ്ടാക്കുന്നത്

എന്തുകൊണ്ടാണ് ലൈംഗികബന്ധത്തിനിടെ ശബ്ദമുണ്ടാക്കുന്നത്. ഈ ശബ്ദവും രതിമൂര്‍ച്ചയും തമ്മില്‍ എന്താണ് ബന്ധം എന്ന് പഠിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും പുറത്തായത്. പങ്കാളിയായ പുരുഷനെ കളിപ്പിക്കാനുള്ള സ്ത്രീകളുടെ അടവാണത്രെ ഈ ശബ്ദമുണ്ടാക്കല്‍. പങ്കാളിക്ക് ഉണ്ടാകാവുന്ന കുറ്റബോധം കുറക്കാന്‍ വേണ്ടി കൂടിയാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നത്. പറയുന്ന പോലെ ഒരു ചതിയല്ല.

സ്ത്രീകള്‍ തന്നെ തുറന്ന് സമ്മതിക്കും

സ്ത്രീകള്‍ തന്നെ തുറന്ന് സമ്മതിക്കും

സ്ത്രീകള്‍ തന്നെ പറയുന്നത് ലങ്കാഷെയര്‍, ലീഡ്സ് യൂണിവേഴ്സിറ്റികളില്‍ നടന്ന പഠനങ്ങള്‍ പറയുന്നത് സ്ത്രീകള്‍ ബോധപൂര്‍വ്വം ശബ്ദമുണ്ടാക്കുന്നു എന്നത് ഒരു മിത്തല്ല എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 18നും 48നും ഇടയിലുള്ള സ്ത്രീകള്‍ പറഞ്ഞത് തങ്ങള്‍ ഇത്തരത്തില്‍ ശബ്ദമുണ്ടാക്കാറുണ്ട് എന്നാണ്. എന്നാല്‍ ചിലര്‍ പറഞ്ഞത് ശബ്ദമുണ്ടാക്കുന്നു എന്നത് സംതൃപ്തിയുമായി ബന്ധമൊന്നുമില്ല എന്നാണ്.

English summary
Survey reveals the very kinky things women like men to say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X