കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണുങ്ങളെ ബലാത്സംഗം ചെയ്യുമോ....? ബലാത്സംഗത്തിന് ഇരയാകുന്ന പുരുഷന്‍മാര്‍ക്ക് ഒരു കേന്ദ്രം

Google Oneindia Malayalam News

സ്റ്റോക്കോം: ബലാത്സംഗം എന്ന് പറഞ്ഞാല്‍ അത് പുരുഷന്‍മാരുടെ ഒരു കുത്തകയാണെന്നാണോ കരുതിയിരിയ്ക്കുന്നത്. സ്ത്രീകള്‍ വിചാരിച്ചാലും അതൊക്കെ നടക്കും. എന്നാല്‍ നമുക്ക് അത് അത്ര പരിചിതമല്ല എന്ന് മാത്രം.

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെ സംരക്ഷിയ്ക്കാന്‍ ഏറെ സ്ഥാപനങ്ങളും സംഘടനകളും ഒക്കെ ലോകത്തുണ്ട്. എന്നാല്‍ ബലാത്സംഗത്തിന് ഇരയാകുന്ന പുരുഷന്‍മാരുടെ അവസ്ഥ എന്താണെന്നറിയാമോ...? നോക്കാന്‍ ആരുമില്ലാതെ കഷ്ടപ്പെടും എന്ന് ഉറപ്പ്.

സ്വീഡന്‍ എന്ന് പറയുന്ന രാജ്യം ലോകത്തെ വികസിത രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്. ജനങ്ങള്‍ക്ക് അവിടെ ലഭിയ്ക്കുന്ന സേവനങ്ങളും വലുതാണ്. ബലാത്സംഗം ചെയ്യപ്പെടുന്ന പുരുഷന്‍മാര്‍ക്കായി ലോകത്തില്‍ തന്നെ ആദ്യമായി ഒരു കേന്ദ്രം തുടങ്ങിയിരിയ്ക്കുകയാണ് അവര്‍.

ബലാത്സംഗം ചെയ്യപ്പെടുന്ന പുരുഷന്‍മാര്‍

ബലാത്സംഗം ചെയ്യപ്പെടുന്ന പുരുഷന്‍മാര്‍

സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. എന്നാല്‍ അത് പലപ്പോഴും വാര്‍ത്തകളില്‍ എത്താറില്ലെന്ന് മാത്രം.

ആര് ചെയ്യും

ആര് ചെയ്യും

സ്ത്രീകള്‍ പുരുഷന്‍മാരെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ അതിലും എത്രയോ അധികമാണ് പുരുഷന്‍മാര്‍ തന്നെ പുരുഷന്‍മാരെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങള്‍.

പീഡിപ്പിയ്ക്കപ്പെട്ടാല്‍

പീഡിപ്പിയ്ക്കപ്പെട്ടാല്‍

പീഡിപ്പിയ്ക്കപ്പെടുന്ന പുരുഷന്‍മാര്‍ പൊതുവെ അത് പുറത്ത് പറയാറില്ലെന്നതാണ് സത്യം.

സ്വീഡനിലെ കേന്ദ്രം

സ്വീഡനിലെ കേന്ദ്രം

ബലാത്സംഗത്തിന് ഇരയാകുന്ന പുരുഷന്‍മാര്‍ക്കായി പരിചരണ കേന്ദ്രം തുറക്കുന്ന ആദ്യത്തെ രാജ്യമാവുകയാണ് സ്വീഡന്‍. രാജ്യ തലസ്ഥാനമായ സ്റ്റോക്കോമിലെ സോഡേഴ്‌സുഖുസെറ്റ് ആശുപത്രിയിലാണ് ഈ കേന്ദ്രം.

സ്ത്രീകള്‍ക്ക് വേണ്ടി

സ്ത്രീകള്‍ക്ക് വേണ്ടി

ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഈ ആശുപത്രിയില്‍ ഇപ്പോള്‍ തന്നെ ഒരു കേന്ദ്രമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്നതാണിത്.

ഫ്രീ ആണോ

ഫ്രീ ആണോ

ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന പുരുഷന്‍മാര്‍ക്ക് അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ പൂര്‍ണമായും സൗജന്യമായാണ് നല്‍കുക. ഈ കേന്ദ്രത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാകും.

പുരുഷ പീഡനം ഇത്രയധികമോ

പുരുഷ പീഡനം ഇത്രയധികമോ

പുരുഷന്‍മാര്‍ക്കെതിരെയുള്ള ലൈംഗിക പീഡന സംഭവങ്ങള്‍ 370 എണ്ണമാണത്രെ കഴിഞ്ഞ വര്‍ഷം സ്വീഡനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 സ്ത്രീ പീഡനം

സ്ത്രീ പീഡനം

ബലാത്സംഗത്തിന് ഇരയായി പ്രതിവര്‍ഷം 600 മുതല്‍ 700 വരെ സ്ത്രീകളാണ് ഈ കേന്ദ്രത്തില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിംഗസമത്വം

ലിംഗസമത്വം

സ്വീഡനിലെ ആശുപത്രി ഇങ്ങനെ ഒരു പരിചരണ കേന്ദ്രം തുടങ്ങിയതിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ലിംഗ സമത്വം ഉറപ്പാക്കുക എന്നതാണത്.

English summary
A hospital in Stockholm is understood to be first in the world to set up an emergency department specifically for male rape victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X