യാത്രക്കാരിയെ താന്‍ ബലാത്സംഗം ചെയ്തതല്ല, പിന്നെയോ.. യുബര്‍ ഡ്രൈവര്‍ മുഹമ്മദ് നവീദ് പറയുന്നു...
സിഡ്നി: ടാക്സി കാറിനകത്ത് വെച്ച് യാത്രക്കാരിയെ താന്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് യുബര്‍ ഡ്രൈവര്‍ മുഹമ്മദ് നവീദ്. യാത്രക്കാരിയുമായി ലൈംഗികമായി ബന്ധപ്പെട്ടു എന്ന കാര്യം ശരിയാണ്.
എന്നാല്‍ അത് ബലാത്സംഗമായിരുന്നില്ല. യാത്രക്കാരി സമ്മതിച്ച ശേഷമാണ് ഞങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്താണ് അന്ന് നടന്നതെന്ന് മുഹമ്മദ് നവീദ് പറയുന്നത് ഇങ്ങനെ..

പരാതി കിട്ടിയത് ഇങ്ങനെ
ബ്രിട്ടീഷുകാരിയായ യാത്രക്കാരിയെ സിഡ്നിയില്‍ വെച്ച് യുബര്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. സര്‍വ്വീസ് സ്റ്റേഷനില്‍ നിര്‍ത്തി കാര്‍ ഡ്രൈവറായ മുഹമ്മദ് നവീദ് കോണ്ടം വാങ്ങിയ കാര്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നവീദിന് 41ഉം യാത്രക്കാരിക്ക് 22 വയസ്സുമാണ് പ്രായം.

യാത്രക്കാരി മദ്യപിച്ചിരുന്നു
സിഡ്നിയില്‍ എത്തിയ ശേഷം മൂന്നോ നാലോ പാര്‍ട്ടികളില്‍ അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു പരാതിക്കാരിയായ യുവതി. ഇതിന് ശേഷമാണ് ടാക്സി കാറില്‍ കയറിയത്. ടാക്സിയില്‍ വെച്ച് യുവതി ഉറങ്ങിപ്പോയി. ഉറക്കം ഞെട്ടിയപ്പോള്‍ ഡ്രൈവറായ മുഹമ്മദ് നവീദ് തന്റെ മേലെ കിടക്കുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു.

ഒന്നും മനസിലായില്ല പോലും
യാത്രയ്ക്കിടെ ഒരു സര്‍വ്വീസ് സെന്ററില്‍ കയറി മുഹമ്മദ് നവീദ് കോണ്ടവും ഒരു കുപ്പി വെള്ളവും വാങ്ങുകയും ഇത് യുവതിയെ കാണിക്കുകയും ചെയ്തിരുന്നത്രെ. എന്നാല്‍ ഇതൊക്കെ എന്തിനാണ് തന്നെ കാണിക്കുന്നത് എന്ന് യുവതിക്ക് മനസിലായില്ല. വേണമെങ്കില്‍ പിറകിലെ സീറ്റില്‍ കിടന്നോളൂ എന്ന് പറഞ്ഞ ശേഷമാണ് നവീദ് അവിടെ നിന്നും വണ്ടി എടുത്തത്.

അഭിഭാഷകന് പറയുന്നത്
സര്‍വ്വീസ് സെന്ററില്‍ നിന്നും യുവതിയുടെ വീടിന് നേരെ പോകുന്നതിന് പകരം നേരെ എതിര്‍വശത്തേക്കാണ് പോലും നവീദ് കാറോടിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തിയ ശേഷം യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. നവീദ് എഴുന്നേറ്റ് പോകുന്നത് മാത്രമേ യുവതിക്ക് ഓര്മയുള്ളൂ. തടയാനോ നോ പറയാനോ പോലും കഴിഞ്ഞില്ലത്രെ.

പോലീസില്‍ പരാതി നല്കി
യുവതിയെ പീഡിപ്പിച്ച ശേഷം മുഹമ്മദ് നവീദ് തിരിച്ച് വീട്ടില്‍ത്തന്നെ എത്തിക്കുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം യുവതി ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ച് നടന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞു. ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്. 2015 ഒക്ടോബറിലായിരുന്നു സംഭവം. സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പോലീസ് നവീദിനെ അറസ്റ്റ് ചെയ്തു.

എല്ലാം നിഷേധിച്ച് മുഹമ്മദ് നവീദ്
യാത്രക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കാര്യം യുബര്‍ ഡ്രൈവറായ മുഹമ്മദ് നവീദ് നിഷേധിക്കുന്നില്ല, എന്നാല്‍ അവരുടെ സമ്മതത്തോടെയാണ് താനത് ചെയ്തത്. പല വട്ടം താന്‍ സമ്മതമാണോ എന്ന് ചോദിച്ചിരുന്നു. അപ്പോഴെല്ലാം യെസ് എന്ന മറുപടിയാണ് കിട്ടിയത്. തന്നെ വെറുതെ വിടണം - നവീദ് കോടതിയില്‍ പറഞ്ഞു. കേസില്‍ വിചാരണ തുടരുകയാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications