സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനൊരുങ്ങി തായ്‌വാന്‍
തായ്‌പേയ്: ഏഷ്യയില്‍ ഏറ്റവുമധികം സ്വവര്‍ഗാനുരാഗികളുള്ള തായ്‌വാനില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയേക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാകും തായ്‌വാന്‍.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മാത്രമാണ് എതിര്‍പ്പ് അറിയിച്ചിട്ടുള്ളത്. തായ്‌വാനില്‍ നടന്ന ഗേ പ്രൈഡ് റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയാണ് തായ്‌വാനില്‍ ഭരണം നടത്തുന്നത്.

പാര്‍ട്ടി സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് അനുകൂലമാണ്. തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്നും സ്വവര്‍ഗ വിവാഹത്തിന് അനുകൂലമാണ്. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിനുള്ള ശ്രമങ്ങള്‍ 2012ല്‍ തായ്‌വാനില്‍ നടത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ ഈ ബില്‍ പരാജയപ്പെടുകയായിരുന്നു.
അതേസമയം ലോകത്തെ പല ഭാഗങ്ങളിലും സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി നിയമ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ അമേരിക്കയില്‍ അത്തരം വിവരങ്ങള്‍ക്ക് സാധുതയുണ്ടെന്ന് യുഎസ് സുപ്രീംകോടതിയുടെ ചരിത്ര പ്രധാനമായ വിധി കഴിഞ്ഞമാസം ഉണ്ടായിരുന്നു. മറ്റുള്ളവര്‍ വിവാഹം ചെയ്യുന്നത് പോലെ രാജ്യത്ത് സ്വവര്‍ഗ വിഭാഗങ്ങള്‍ക്കും വിവാഹിതരാകാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ട്വിറ്ററില്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications