ലൈംഗിക അരാജകത്വം യുദ്ധ തന്ത്രമാക്കി ഐസിസ്,യുഎന്നിന്‍റെ ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
ബാഗ്ദാദ്: ഇസ്ലാം തീവ്രവാദികളുടെ യുദ്ധ തന്ത്രങ്ങളാണ് ബലാത്സംഗം, ലൈംഗിക അടിമത്വം, അടിമക്കച്ചവടം എന്നിവയെന്ന് യുഎണ്‍ റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റും ബോകോ ഹരാമും ഉള്‍പ്പടെ 11 തീവ്രവാദ സംഘടനകളാണ് സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് യുദ്ധ തന്ത്രമായി കാണുന്നതെന്ന് യുഎന്‍ സെക്രട്ടറി ബാന്‍ കിമൂണ്‍.
തിങ്കളാഴ്ച പുറത്ത് വിട്ട 2014ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തീവ്രവാദത്തിന്റെ ഏറ്റവും പുതിയ തന്ത്രമായണ് ബലാത്സംഗം, നിര്‍ബന്ധിത വിവാഹം, ലൈംഗിക അടിമത്വം എന്നിവയെ യുഎന്‍ വിലയിരുത്തുന്നത്. 11 തീവ്രവാദ സംഘടനകളാണ് ലൈംഗിക അരാജകത്വത്തിലൂടെ അധികാരം സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോകോ ഹരാം ശക്തികേന്ദ്രമായ വടക്ക് കിഴക്കന്‍ നൈജീരിയ, ഇസ്ലാമിക് സ്‌റ്റേറ് ഭീകരതയുടെ താവളങ്ങളായ ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ നടത്തുന്നത് മനുഷ്യ മനസാക്ഷിയ്ക്ക് നിരക്കാത്ത ക്രൂര കൃത്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ല്‍ നൈജീരിയയില്‍ നിന്ന് 276 സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് ബോകോ ഹാരം തട്ടിക്കൊണ്ട് പോയത്.
ഇവരില്‍ 57 പേര്‍ മാത്രമാണ് തിരിച്ചെത്തിയത്. ബാക്കി 219 പേര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.മതത്തില്‍ അധിഷ്ഠിതമായ രാജ്യം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് ഇസ്ലാമിക് സ്റ്റേറ്റ് സിറിയ, ലിബിയ, ഇറാഖ് എന്നിവിടങ്ങളില്‍ ആഭ്യന്തര യുദ്ധം നടത്തുന്നത്. യുദ്ധത്തില്‍ ഏറ്റവും അധികം ഇരയാക്കപ്പെട്ടുന്നത് സ്ത്രീകളും കുട്ടികളുമാണ്.












Click it and Unblock the Notifications