വിവാഹം മറച്ചുവെച്ചും പ്രണയം നടിച്ചും വിദ്യാര്‍ഥിനിയുമായി ക്ലാസ് മുറിയില്‍ സെക്‌സ്, അധ്യാപകന് വിലക്ക്
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപകന് വിലക്ക്. അടുത്ത 7 വര്‍ഷത്തേക്ക് രാജ്യത്ത് ഒരിടത്തും ഇയാള്‍ക്ക് അധ്യാപകനായി ജോലി ചെയ്യാന്‍ കഴിയില്ല. ക്ലാസ് മുറിയില്‍ വെച്ച് പോലും ഇയാള്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്രെ.
Read Also: പോണ്‍ ക്വീന്‍ ജെന്ന 30 മില്യണ്‍ ഡോളര്‍, ഫീല്‍ഡ് വിട്ട സണ്ണി ലിയോണ്‍ ഏഴാമത്.. 2106ലെ ടോപ് ടെന്‍ പോണ്‍ നടിമാരുടെ സമ്പാദ്യം കേട്ടാല്‍ കണ്ണ് തള്ളും!!
ന്യൂസിലന്‍ഡിലെ ക്യൂന്‍സ് ലാന്‍ഡിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. വിവാഹിതനാണ് എന്നത് പോലും മറച്ചുവെച്ചാണ് 36കാരനായ ഈ അധ്യാപകന്‍ പെണ്‍കുട്ടിയെ വശീകരിച്ചത്. പ്രണയം നടിച്ച് ലൈംഗിക ബന്ധത്തില്‍ എത്തിക്കുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കേസ് അന്വേഷിച്ച സംഘത്തിന് ലഭിച്ചത്.

കിട്ടിയത് ഏഴിന്റെ പണി
വിദ്യാര്‍ഥിനിയെ വശീകരിച്ച് ലൈംഗികബന്ധം വരെ എത്തിച്ച 36കാരന് ഇനി 7 വര്‍ഷത്തേക്ക് രാജ്യത്ത് അധ്യാപകനായി ജോലി ചെയ്യാന്‍ പറ്റില്ല. 2015ല്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നതിന് മുമ്പായി ചുരുങ്ങിയത് അഞ്ച് വട്ടമെങ്കിലും ഇയാള്‍ വിദ്യാര്‍ഥിനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

ക്ലാസ് മുറിയിലും വീട്ടിലും
36കാരനായ അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ അശ്ലീല സന്ദേശങ്ങള്‍ കൈമാറിയിരുന്നു. സ്‌കൂളില്‍ നിന്നും വീട്ടില്‍ കൊണ്ടുപോയും ക്ലാസ് സമയത്ത് പോലും ഇയാള്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടത്രെ.

പതിനൊന്നാം ക്ലാസ് മുതല്‍
2014ലാണ് ഇയാള്‍ പെണ്‍കുട്ടിയെ പഠിപ്പിച്ചുതുടങ്ങിയത്. പെണ്‍കുട്ടി പതിനൊന്നാം ക്ലാസിലായിരുന്നു അപ്പോള്‍. സമ്മാനങ്ങള്‍ നല്‍കിയും അസൈന്‍മെന്റില്‍ സഹായിച്ചും മറ്റുമാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റിയത്. പിന്നാലെ ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും ചെയ്തു.

ബന്ധത്തിന്റെ നിറംമാറി
പെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസ് പാസായ 2015ലാണ് ഇവരുടെ ബന്ധത്തിന്റെ നിറം മാറിയത്. പെണ്‍കുട്ടിയോട് വിവാഹം കഴിക്കാമെന്നാണ് ഇയാള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇയാള്‍ നേരത്തെ വിവാഹിതനായിരുന്നു. ഇക്കാര്യം മറച്ചുവെച്ചായിരുന്നു വിവാഹ വാഗ്ദാനം.

എവിടെയൊക്കെ വെച്ച്
സ്‌കൂള്‍ സമയത്ത് ക്ലാസ് മുറിയില്‍ വെച്ചും, പാര്‍ക്കുകളില്‍ വെച്ചും, അധ്യാപകന്റെ വീട്ടില്‍ വെച്ചുമാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അല്ലാത്ത സമയത്ത് ഫോണില്‍ സന്ദേശങ്ങളും ചിത്രങ്ങളും കൈമാറി.

ഭാര്യയോടും നുണ പറഞ്ഞു
വിവാഹിതനായ ഇയാള്‍ വിദ്യാര്‍ഥിനിയോട് മാത്രമല്ല, സ്വന്തം ഭാര്യയോടും നുണ പറഞ്ഞു. മറ്റൊരു അധ്യാപകന്റെ കൂടെ സിനിമയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് ഇയാള്‍ വിദ്യാര്‍ഥിനിയുടെ കൂടെ ഒരു രാത്രി ചെലവഴിക്കുകയുണ്ടായി.

സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
ഇതേ സ്‌കൂളിലെ മറ്റൊരു പെണ്‍കുട്ടിയാണ് സംഗതികളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് വര്‍ഷങ്ങളായി അധ്യാപകനും വിദ്യാര്‍ഥിയും ബന്ധപ്പെടുന്ന വിവരം തിരിച്ചറിഞ്ഞത്.

എല്ലാം നിഷേധിച്ചു
അന്വേഷണം നടക്കുകയും സംഭവങ്ങളെല്ലാം പുറത്താകുകയും ചെയ്തിട്ടും ഇതെല്ലാം നിഷേധിക്കുകയായിരുന്നു 36കാരനായ ഈ അധ്യാപകന്‍. എന്നാല്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെ ഇയാള്‍ക്കെതിരെ നടപടി ഉണ്ടായി.












Click it and Unblock the Notifications