പരീക്ഷയില്‍ തോറ്റതിന് കണ്ണൂരില്‍ വസ്ത്രമഴിപ്പിച്ച് ശിക്ഷ!!!
കണ്ണൂര്‍: പരീക്ഷയില്‍ തോറ്റതിന് കുട്ടികള്‍ക്ക് നല്ല അടി കൊടുക്കുന്നത് പലയിടത്തും പതിവാണ്. ചിലയിടത്ത് ക്ലാസ്സില്‍ നിന്ന് പുറത്താക്കാറും ഉണ്ട്. എന്നാല്‍ കണ്ണൂരിലെ ഒരു സ്‌കൂളില്‍ അധ്യാപകന്‍ കൊടുത്ത ശിക്ഷ ഇത്തിരി കടന്ന കയ്യായിപ്പോയി.
വിദ്യാര്‍ത്ഥികളെ വസ്ത്രമഴിപ്പിച്ചായിരുന്നത്രെ ശിക്ഷ. എട്ടാം ക്ലാസ്സിലെ മൂന്ന് ആണ്‍കുട്ടികള്‍ക്ക് അധ്യാപകന്‍ ഇങ്ങനെ ശിക്ഷ വിധിച്ചു എന്നാണ് പരാതി.

കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തിലെ ഒരു സ്വകാര്യ സ്‌കൂളിനെ സംബന്ധിച്ചാണ് ഇത്തരം ഒരു പരാതി ഉയര്‍ന്നിരിക്കുന്നത്. ഓണപ്പരീക്ഷയില്‍ തോറ്റുപോയ മൂന്ന് വിദ്യാര്‍ത്ഥികളോട് ക്ലാസ്സില്‍ എല്ലാവരുടേയും മുന്നില്‍ വച്ച് പാന്റ്‌സ് അഴിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു.
ക്ലാസ്സില്‍ പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ മുന്നില്‍ വച്ചായിരുന്നു ശിക്ഷാ നടപടി. ശിക്ഷ കണ്ട് പകച്ച് തല താഴ്ത്തിയ പെണ്‍കുട്ടികളോട് തല ഉയര്‍ത്തി നേരെ നോക്കാനും ഈ അധ്യാപകന്‍ ആവശ്യപ്പെട്ടത്രെ.
എന്തായാലും സംഭവം വിവാദമായിട്ടുണ്ട്. കുട്ടികള്‍ ഡിഇഒക്കും ഡിഡിഇക്കും പരാതി നല്‍കി. ഇതേ തുടര്‍ന്ന് ഇരുവരും സ്‌കൂളിലെത്തി തെളിവെടുപ്പും നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications