സെക്‌സ് ടോയ്‌ക്കൊപ്പം സെല്‍ഫി; ടീച്ചര്‍ സസ്‌പെന്‍ഷനില്‍
കാലിഫോര്‍ണിയ: സെക്‌സ് ടോയ്‌ക്കൊപ്പം സെല്‍ഫിയെടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ട അധ്യാപകനെ ഒടുവില്‍ സസ്‌പെന്‍ഡ് ചെയ്തു. കാലിഫോര്‍ണിയയിലെ ഒരു പ്രമുഖ ഹൈസ്‌കൂളിലെ അധ്യാപകനായ വിങ് വാഹ് ലങ് ആണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തില്‍ അധ്യാപകനെതിരെ നടപടിവേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ആയിട്ടായിരുന്നു അധ്യാപകന്‍ സെല്‍ഫി നിര്‍ദ്ദേശിച്ചത്. എന്താണ് ഇന്നത്തെ ഹോം വര്‍ക്ക് എന്നു വിദ്യാര്‍ഥികള്‍ ചോദിച്ചപ്പോള്‍, നിങ്ങളുടെ മാതാപിതാക്കളുടെ രഹസ്യ അലമാരയിലെ സെക്‌സ് ടോയ്‌സിനൊപ്പം സെല്‍ഫി എടുത്ത് ക്ലാസില്‍ സബ്മിറ്റ് ചെയ്യുക എന്നതായിരുന്നു അധ്യാപകന്റെ മറുപടി. സെക്‌സ് ടോയ്‌സ്, കോണ്ടം തുടങ്ങി അത്തരത്തുള്ള ഏതെങ്കിലും ഒന്നിനൊപ്പം സെല്‍ഫി എടുക്കുക എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ക്ലാസില്‍ ചിരിയുണര്‍ത്താനായിരുന്നു അധ്യാപികന്റെ അശ്ലീല പരാമര്‍ശമെങ്കിലും ചില കുട്ടികള്‍ സംഭവം സീരിയസായി എടുത്തതോടെ കളി കാര്യമായി. പിറ്റേദിവസം വിദ്യാര്‍ഥികളില്‍ ചിലര്‍ മാതാപിതാക്കളുടെ സെക്‌സ് ടോയ്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ ക്ലാസില്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ അധ്യാപകന്റെ ഹോംവര്‍ക്കിനെക്കുറിച്ചറിഞ്ഞ ചില രക്ഷിതാക്കള്‍ അപ്പോഴേക്കും സ്‌കൂളിലെത്തിയിരുന്നു.
ഇതോടെ സംഭവം സ്‌കൂളിലും അന്തര്‍ദേശീയ മാധ്യമങ്ങിലും അടക്കം ചര്‍ച്ചയായി. വിദ്യാഭ്യാസവകുപ്പ് ഉടന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഷന്‍ തീരുമാനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications