കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളുമായി സെക്‌സ് ചെയ്ത 30 അധ്യാപികമാര്‍... ലോകത്തെ ഞെട്ടിച്ച 'സെക്‌സ് സ്റ്റോറീസ്...

അമേരിക്കയില്‍ മാത്രം കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ് ഇവ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

അധ്യാപകര്‍ അവര്‍ ചെയ്യേണ്ട ജോലി മറന്ന് വിദ്യാര്‍ത്ഥികളുമായി 'റൊമാന്‍സ്' ചെയ്യാനിറങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. ജോര്‍ജ്ജും മലര്‍ മിസ്സും തമ്മിലുള്ള പ്രണയമൊക്കെ സിനിമയില്‍ കാണാന്‍ രസമാണ്. എന്നാല്‍ എല്ലാത്തിനും ഉണ്ട് പരിധി.

വിദ്യാര്‍ത്ഥികളെ മക്കളെ പോലെ കരുതുന്ന അധ്യാപകരുടെ കാലം ഒക്കെ കഴിഞ്ഞുപോയെന്ന് പറയേണ്ടി വരും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പല വാര്‍ത്തകളും അങ്ങനെയാണ് സൂചിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികമാര്‍ ഏറെയാണ്. ലോകത്തെ ഞെട്ടിപ്പിച്ച അത്തരം ചില വാര്‍ത്തകള്‍ ഇങ്ങനെയൊക്കെയാണ്.

16 കാരനുമായി, 23 കാരി അധ്യാപിക

അലിയാന ഫെര്‍ഗൂസന്‍ എന്ന അധ്യാപികയ്ക്ക് പ്രായം 23 വയസ്സാണ്. 16 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു ഇവര്‍ ബന്ധം സ്ഥാപിച്ചത്. വിദ്യാര്‍ത്ഥിയില്‍ നിന്ന് തന്നെയാണ് വിവരം പോലീസിന് ലഭിച്ചത്. 2016 നവംബര്‍ 30 ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

13 കാരനുമായി ബന്ധം, ഒടുവില്‍ ഗര്‍ഭിണി

ടെക്‌സാസിലെ ഒരു മിഡില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു അലക്‌സാണ്ട്രിയ വേര. 13 കാരന്‍ വിദ്യാര്‍ത്ഥിയുമായി ഒമ്പത് മാസത്തോളം ഇവര്‍ ബന്ധം തുടര്‍ന്നു. ഒടുവില്‍ ഗര്‍ഭിണിയും ആയി. തന്റെ ഗേള്‍ ഫ്രണ്ട് ആയിട്ടാണ് വിദ്യാര്‍ത്ഥി അധ്യാപികയെ വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്തായാലും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ത്ഥിയുടെ ബന്ധുവിന്റെ മുന്നില്‍ വച്ച് പോലും

ഫ്‌ലോറിഡയിലെ അധ്യാപികയായിരുന്ന ദെബ്ര ലെഫാവെ 14 കാരനായ വിദ്യാര്‍ത്ഥിയുമായായിരുന്നു ബന്ധം സ്ഥാപിച്ചത്. ഒരിക്കല്‍ വിദ്യാര്‍ത്ഥിയുടെ 15 കാരന്‍ ബന്ധു കാര്‍ ഓടിക്കുമ്പോള്‍ കാറിന് പിന്നില്‍ വച്ച് പോലും ഇവര്‍ അത് ചെയ്തു. പിന്നീട് പിടിക്കപ്പെടുകയും ചെയ്തു.

സാറ ജോണ്‍സ് എന്ന ചിയര്‍ ലീഡര്‍

സാറ ജോണ്‍സ് അറിയപ്പെടുന്ന ഒരു ചിയര്‍ ലീഡര്‍ ആയിരുന്നു. എന്നാല്‍ അതിന് മുമ്പ് ഇവര്‍ നോര്‍ത്തേണ്‍ കെന്റക്കിയിലെ ഒരു സ്‌കൂളിലെ അധ്യാപിക ആയിരുന്നു. 17 കാരന്‍ വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു ഇവര്‍ ബന്ധം സ്ഥാപിച്ചത്.

സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ ഭാര്യ, പക്ഷേ

ബ്രൈട്ടന്‍ സ്‌കൂളിലെ അധ്യാപികയും പ്രിന്‍സിപ്പാളിന്റെ ഭാര്യയും ആയിരുന്നു കാരി മക്കാന്‍ലെസ്. ഒരു സ്‌കൂള്‍ ട്രിപ്പിനിടയ്ക്ക് 17 കാരനായ വിദ്യാര്‍ത്ഥിയുമായി അടുത്തു. ഇക്കാര്യം ഇവര്‍ തന്നെയാണ് പിന്നീട് അധികൃതരോട് വെളിപ്പെടുത്തിയത്. 2006 ല്‍ ആയിരുന്നു ഇത് നടന്നത്.

മൂന്ന് വിദ്യാര്‍ത്ഥികളുമായി

ബ്രിയാനെ അറ്റ്‌ലിസ് എന്ന അധ്യാപികയെ അറസ്റ്റ് ചെയ്തത് മൂന്ന് കൗമാരക്കാരായ വിദ്യാര്‍ത്ഥികളുമായി സെക്‌സ് ചെയ്തതിനായിരുന്നു. 16 ഉം 17 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു. 2013 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് വെറുതേ വിട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പിന്നേയും പരാതിയുമായി എത്തിയതോടെ വീണ്ടും ജയിലില്‍ ആയി.

കണക്ക് ടീച്ചര്‍

വെസ്റ്റ് ലേക്ക് സ്‌കൂളിലെ കണക്ക് അധ്യാപികയായിരുന്നു 28 കാരിയായ ഹെയ്‌ലി നോയെല്‍ വേ. രണ്ട് വിദ്യാര്‍ത്ഥികളുമായുള്ള അതിരുവിട്ട ബന്ധം ഇവരെ അഴിക്കുള്ളിലാക്കി.

ഞെട്ടിപ്പിച്ച വെളിപ്പെടുത്തല്‍

24 വയസ്സുള്ള മേരി ഹാഗ്ലിന്‍ എന്ന അധ്യാപിക അറസ്റ്റിലായത് 2016 ജൂലായ് 22 നായിരുന്നു. 17 കാരന്‍ വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു ഇവരുടെ ബന്ധം. എന്നാല്‍ ഇവര്‍ കുറ്റം നിഷേധിച്ചില്ല, തനിക്ക് തെറ്റ് പറ്റിയെന്നും ശിക്ഷ നേരിടാന്‍ തയ്യാറാണെന്നും വെളിപ്പെടുത്തുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുമായി ലെസ്ബിയന്‍ ബന്ധം

തന്റെ വിദ്യാര്‍ത്ഥിനികളില്‍ ഒരാളുമായി ലെസ്ബിയന്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ജിയോഗ്രഫി അധ്യാപികയായിരുന്ന കിംബെര്‍ലി നാക്വിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2016 ജനുവരിയില്‍ ആയിരുന്നു സംഭവം. 16 കാരിയായ വിദ്യാര്‍ത്ഥിനിയെ ആണ് അധ്യാപിക ഉപയോഗിച്ചത്.

പണ്ട് പഠിപ്പിച്ച വിദ്യാര്‍ത്ഥി

മുമ്പ് മറ്റൊരു സ്‌കൂളില്‍ തന്റെ വിദ്യാര്‍ത്ഥിയായിരുന്ന ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ ആണ് കെയ്ല്‍ ദമാത്രോ കുശേല്‍ എന്ന 45 കാരി അറസ്റ്റിലായത്. 15 വയസ്സുള്ള വിദ്യാര്‍ത്ഥിയായിരുന്നു ഇവരുടെ ഇര.

വിര്‍ജീനിയ ഹൂസ്റ്റണ്‍ ഹിങ്ക്‌ലേ

വിദ്യാര്‍ത്ഥി വലയിലാക്കിയതാണ് വിര്‍ജീനിയ ഹൂസ്റ്റണ്‍ എന്ന ഈ അധ്യാപികയെ. ആദ്യം ഫോണ്‍ നമ്പര്‍ സ്വന്തമാക്കി, പിന്നെ സംസാരം തുടങ്ങി. ഒടുവില്‍ അത് തന്നെ സംഭവിച്ചു. പക്ഷേ കേസില്‍ അറസ്റ്റിലായത് അധ്യാപിക തന്നെ ആണ്.

സ്‌കൂളില്‍ വച്ച് പോലും

14 ഉം 15 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചതിനാണ് നിക്കോള്‍ ഡുഫോള്‍ട്ട് എന്ന് 35 കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ വച്ച് പോലും ഇവര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചിരുന്നു.

15 വര്‍ഷം തടവ് ശിക്ഷ

ഡെട്രോയിറ്റിലെ മുന്‍ അധ്യാപികയായ കാതറിന്‍ റോങ്കിന് 15 വര്‍ഷം തടവ് ശിക്ഷയാണ് ലഭിച്ചത്. 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു കേസ്. ക്ലാസ്സ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്തു എന്നായിരുന്നു പരാതി.

രണ്ട് അധ്യാപികമാര്‍ ഒരുമിച്ച്

രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളുമായി സെക്‌സ് ചെയ്ത ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് കാലിഫോര്‍ണിയയില്‍ ആയിരുന്നു. 2015 ല്‍ ആയിരുന്നു സംഭവം. അധ്യാപികമാരായ മെലഡി ലിപ്പെര്‍ട്ടും മിഷേല്‍ ഗിറെല്ലും ആയിരുന്നു കേസിലെ പ്രതികള്‍.

വീണ്ടും സമാന സംഭവം, ഇത്തവണ ഒരു വിദ്യാര്‍ത്ഥി

റേച്ചല്‍ റെസ്പസ്, ഷെല്ലി ഡെഫ്രെസ്‌നെ എന്നീ അധ്യാപികമാര്‍ ചേര്‍ന്ന 16 വയസ്സുള്ള വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. രണ്ട് അധ്യാപികമാര്‍ക്കെതിരേയും ഇതുപോലുള്ള ആരോപണങ്ങള്‍ നേരത്തേയും ഉയര്‍ന്നിരുന്നു.

ബന്ധം ഉപേക്ഷിച്ചപ്പോള്‍ ഭീഷണി

കണ്ക്ടിക്കട്ടിലെ അധ്യാപികയായിരുന്നു ഡാനിയെല്ലേ വാട്കിന്‍സ്. ഇവിടെ 18 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു അധ്യാപികയ്ക്ക് ബന്ധം. ഒടുവില്‍ വിദ്യാര്‍ത്ഥി ബന്ധം ഉപേക്ഷിക്കാനൊരുങ്ങിയപ്പോള്‍ പരീക്ഷയില്‍ തോല്‍പിക്കും എന്നായി അധ്യാപികയുടെ ഭീഷണി. ഒടുവില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

അഞ്ച് വിദ്യാര്‍ത്ഥികളുമായി

മിഡില്‍ടൗണിലെ ഒരു സ്‌കൂളിലെ ജീംനേഷ്യം അധ്യാപികയായിരുന്നു സ്റ്റാസി ഷൂലെര്‍. ഇവര്‍ അഞ്ച് വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു സെക്‌സില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അധ്യാപികയുമായുള്ള ബന്ധത്തിന്റെ കാര്യം പരസ്യപ്പെടുത്തിയത്.

മൂന്ന് കുട്ടികളുടെ അമ്മ, പക്ഷേ

മൂന്ന് കുട്ടികളുടെ അമ്മയാണ് ബ്രിട്ണി കോളെപ്‌സ് എന്ന അധ്യാപിക. എന്നാല്‍ ഇവര്‍ തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കാര്യം തെളിയിക്കപ്പെട്ടു. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്.

ചിയര്‍ ലീഡിങ് പരിശീലക

ഷെല്‍ബിവില്ലെ ഹൈസ്‌കൂളിലെ ചിയര്‍ലീഡിങ് പരിശീലകയായിരുന്നു മെഗന്‍ ക്രാഫ്റ്റണ്‍. ബാസ്‌കറ്റ് ബോള്‍ ടീമിലെ അംഗമായ വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു ഇവര്‍ ബന്ധം സ്ഥാപിച്ചത്. കാറില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ഓറല്‍ സെക്‌സിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു. 2013 ല്‍ ഇവരെ ഇന്‍ഡ്യാന പോലീസ് അറസ്റ്റ് ചെയ്തു.

മുന്‍ വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം... ഒടുവില്‍ 10 വര്‍ഷം ജയിലില്‍

സൗത്ത് കരോലിനയിലെ അധ്യാപികയായിരുന്ന കരോള്‍ ആന്‍ ഹോപ്പിന് 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. 14 വയസ്സുള്ള മുന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കേസിലാണ് കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.

നാല് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

നാല് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസിലാണ് ആഷ്‌ലി ആന്‍ഡേഴ്‌സണ്‍ എന്ന അധ്യാപികയെ 2011 ല്‍ അറസ്റ്റ് ചെയ്തത്. അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും പിന്നീട് കണ്ടെത്തി.

20 കാരിയായ അധ്യാപിക

13 ഉം 14 ഉം വയസ്സ് പ്രായമുള്ള വിദ്യാര്‍ത്ഥികളുമായി സെക്‌സ് ചെയ്ത കേസില്‍ ആണ് 20 കാരിയായ ഗബ്രിയേല കോംപ്റ്റണ്‍ അറസ്റ്റിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. ഇത് പിന്നീട് വലിയ തോതില്‍ പ്രചരിച്ചു. അങ്ങനെയാണ് ഫീനിക്‌സ് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുന്നത്.

പ്രൊഫഷണല്‍ ബോക്‌സറുടെ മകള്‍

മുന്‍ പ്രൊഫഷണല്‍ ബോക്‌സര്‍ ആയ ഗ്രെഗ് ഗേനിന്റെ മകള്‍ ഗെയില്‍ ഗേനനും ഇത്തരത്തില്‍ അറസ്റ്റിലായി. ഇവര്‍ സ്‌കൂളിലെ പരിശീലകയായിരുന്നു. 16 കാരന്‍ വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു ഗേനിന്റെ ബന്ധം.

 ഇംഗ്ലീഷ് അധ്യാപിക

കോവിങ്ടണ്‍ കമ്യൂണിറ്റി ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ടിഫാനി മോസോണ്‍. 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി തന്റെ വീട്ടില്‍ വച്ച് നിരവധി തവണ സെക്‌സില്‍ ഏര്‍പ്പെട്ട സംഭവം അധ്യാപിക തന്നെ പിന്നീട് സമ്മതിക്കുകയായിരുന്നു.

എന്തൊരു അധ്യാപിക

വിദ്യാര്‍ത്ഥിയെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ച ഈ അധ്യാപികയെ എന്താണ് വിളിക്കേണ്ടത്? നാദിയ ദിയാസ് എന്ന അധ്യാപിക 14 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ആണ് തന്റെ ലൈംഗികാഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി ഉപയോഗിച്ചത്. കാലിഫോര്‍ണിയയില്‍ ആയിരുന്നു സംഭവം.

പഴയ വിദ്യാര്‍ത്ഥിക്കൊപ്പം, ഒടുവില്‍

17 കാരനായ മുന്‍ വിദ്യാര്‍ത്ഥിയുമായുള്ള ബന്ധമാണ് ഹീത്തര്‍ ലെസിഞ്ചെ എന്ന അധ്യാപികയ്ക്കത് വിനയായത്. ലൂസിയാനയിലെ അധ്യാപികയായിരുന്നു ഇവര്‍.

സ്‌കൂളിലെ ബാത്ത് റൂമില്‍

സ്‌കൂളില്‍ അധ്യാപകരുടെ ബാത്ത് റൂമില്‍ വച്ച് കൈയ്യോടെ പിടിക്കപ്പെട്ട അധ്യാപികയാണ് ലോറെന്‍ റെഡ്‌ഫെം. 17 വയസ്സുള്ള വിദ്യാര്‍ത്ഥിയായിരുന്നു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. 26 കാരിയായ അധ്യാപികയെ പക്ഷേ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചില്ല.

രണ്ട് തവണ മാത്രം

തന്റെ വിദ്യാര്‍ത്ഥിയുമായി രണ്ട് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് ലഭിച്ചത് ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ്. ന്യൂ ജേഴ്‌സിയിലെ അധ്യാപികയായിരുന്ന ക്രിസ്റ്റിന്‍ ലിയോണിനാണ് ശിക്ഷ ലഭിച്ചത്. 16 കാരനായി വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു അധ്യാപികയുടെ ബന്ധം.

വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ച്

വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പുറത്ത് പോയ തക്കത്തിന് അവരുടെ വീട്ടില്‍ വച്ചായിരുന്നു ഈ അധ്യാപിക അത് ചെയ്തത്. വെസ് ഹൂസ്റ്റണിലെ മിഡില്‍ സ്‌കൂള്‍ അധ്യാപികയായ കാതറിന്‍ മുറേ. പിന്നീടൊരിക്കല്‍ സ്‌കൂളില്‍ വച്ചും ഇത് സംഭവിച്ചു. ഒരു വര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിച്ചത്.

സെക്‌സ് മാത്രമല്ല, ചിത്രവും അയച്ചുകൊടുത്തു

ഓസിയോള കൗണ്ടിയിലെ മുന്‍ അധ്യാപികയായ കേസി വില്‍സണ്‍ എന്ന അധ്യാപിക 15 വര്‍ഷത്തെ സൂപ്പര്‍വൈസറി പ്രൊബേഷന്‍ ആണ് ശിക്ഷയായി ലഭിച്ചത്. 16 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്തു എന്നതായിരുന്നു പ്രധാന കുറ്റം. ഇവര്‍ വിദ്യാര്‍ത്ഥിയ്ക്ക് അശ്ലീല ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു

English summary
Teachers arrested for illicit relationship with students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X