നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണി,ടെക്കി കുടുങ്ങി
കൊച്ചി:സഹപ്രവര്‍ത്തകയുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍. പ്രണയം നടിച്ച് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവത്രെ. കായംകുളം സ്വദേശി അനില്‍കുമാര്‍ ആണ് അറസ്റ്റിലയത്.
ടെക്‌നോ പാര്‍ക്കില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണ് അനില്‍കുമാറും യുവതിയും അടുപ്പത്തിലാകുന്നത്. എന്നാല്‍ താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഇതിനിടെ യുവതിക്കൊപ്പം അടുത്തിടപെഴകുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ശാരീരികമായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് യുവതി ഇവിടത്തെ ജോലി ഉപേക്ഷിച്ചു. ഇതിനിടെ ഓഫീസിലെ ബന്ധം അനില്‍കുമാറിന്റെ ഭാര്യയും അറിഞ്ഞു.
വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന അനില്‍കുമാറിന്റെ ഭാര്യ 13 ലക്ഷം രൂപയാണ് ജീവനാംശമായി ചോദിക്കുന്നത്. ഈ പണം യുവതി നല്‍കണം എന്നാണ് അനില്‍കുമാറിന്റെ ഭീഷണി. ഇതിനായി കുറേ നാളായി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
പിന്നീട് യുവതിയുടെ വീട്ടുകാരേയും ചിത്രങ്ങളുടെ പേരില്‍ അനില്‍കുമാര്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications