പ്രമുഖ ടിവി താരങ്ങള്‍ പെണ്‍വാണിഭ കേസില്‍ പിടിയില്‍; ബി ഗ്രേഡ് സിനിമകളിലൂടെ രംഗപ്രവേശനം
വിശാഖപട്ടണം: തെലുങ്കിലെ രണ്ട് പ്രമുഖ ടിവി താരങ്ങള്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റില്‍. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ റെയ്ഡില്‍ ആണ് ഇവര്‍ പിടിയിലായത്. പ്രദേശവാസികളുടെ സഹായത്തോടെ ആയിരുന്നു റെയ്ഡ്.
തെലുങ്കിലെ അറിയപ്പെടുന്ന ടിവി ഷോ ആണ് ജബര്‍ദസ്ത്. ഈ പരിപാടിയിലെ കൊമേഡിയന്‍മാരായ ഡോറബാബു, പരദേശി എന്നിവരാണ് പോലീസിന്റെ പിടിയില്‍ ആയത്. വിശദാശംങ്ങള്‍ ഇങ്ങനെ...

അര്‍ദ്ധരാത്രിയില്‍ റെയ്ഡ്
മാര്‍ച്ച് 3 , ചൊവ്വാഴ്ച രാത്രിയില്‍ ആയിരുന്നു ഡോറബാബുവിനേയും പരദേശിയേയും പിടികൂടിയത്. വിശാഖപട്ടണത്ത് ഒരു റെസിഡന്‍ഷ്യന്‍ കോംപ്ലക്‌സ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് റെയ്ഡ് നടത്തിയത്.

ഫ്‌ലാറ്റുകളില്‍ ഒന്നില്‍
റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഫ്‌ലാറ്റുകളില്‍ ഒന്നില്‍ നിന്നാണ് ഡോറബാബുവിനേയും പരദേശിയേയും പോലീസ് പിടികൂടുന്നത്. ഇവര്‍ക്കൊപ്പം നാല് സ്ത്രീകളേയും മറ്റ് രണ്ട് പേരേയും പോലീസ് പിടികൂടിയിട്ടുണ്ട്. പിടികൂടിയവരെ ലോക്കല്‍ പോലീസിന് കൈമാറി.

ഹിറ്റ് പ്രോഗ്രാം
തെലുങ്കിലെ ഹിറ്റ് ടിവി പ്രോഗ്രാമുകളില്‍ ഒന്നാണ് ജബര്‍ദസ്ത് എന്ന പരിപാടി. സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടിയ പരിപാടിയാണിത്. എന്നാല്‍ സംഭാഷണങ്ങളിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഈ പരിപാടിയെ പറ്റിയുള്ള വലിയ വിമര്‍ശനം ആണ്.

കഥകള്‍ ഇങ്ങനെ
തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ഡോറബാബു പോലീസിനോട് കെഞ്ചിപ്പറഞ്ഞു എന്നൊക്കെയാണ് കഥകള്‍ പ്രചരിക്കുന്നത്. അശ്ലീല സിനിമകളില്‍ അഭിയനയിച്ച ചരിത്രമുള്ള ആളാണ് ഡോറബാബു എന്നും കഥകള്‍ പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications