ലൈംഗികാവയവത്തിനുള്ളില്‍ തോക്ക് ഒളിപ്പിച്ച യുവതി അറസ്റ്റില്‍
ടെക്‌സാസ്: ലൈംഗികാവയവത്തിനുള്ളില്‍ ചെറിയ തോക്ക് ഒളിപ്പിച്ച സ്ത്രീ പിടിയില്‍. അമേരിക്കയിലെ ടെക്‌സാസിലെ വാക്കോ പോലീസ് പരിധിയിലാണ് അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംശവത്തില്‍ ആഷ്‌ലി കാസ്റ്റനെഡ(31) എന്ന യുവതിയാണ് അറസ്റ്റിലായി. മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തപ്പോഴാണ് തോക്ക് ഒളിപ്പിച്ചത് കണ്ടെത്തിയത്.
യുവതി സുഹൃത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ട്രാഫിക് ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് തടയുകയായിരുന്നു. കാര്‍ പരിശോധിച്ചതില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തി.

തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ആഷ്‌ലിയാണ് താന്‍ ലൈംഗികാവയവത്തില്‍ തോക്ക് ഒളിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഉടന്‍തന്നെ വനിതാ പോലീസ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ തോക്ക് കണ്ടെടുക്കുകയും ചെയ്തു. സ്മിത്ത് ആന്‍ വെസ്സണ്‍ വിഭാഗത്തില്‍ പെടുന്ന ചെറിയ തോക്കാണ് ഒളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
നിറതോക്ക് ഒരു പക്ഷേ കൂടുതല്‍ ഉള്ളില്‍ കടന്നിരുന്നെങ്കില്‍ യുവതിയുടെ ജീവന് ആപത്തുണ്ടായേനെയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തോക്ക് അശ്രദ്ധമായി ഉപയോഗിച്ചതിനും മയക്കുമരുന്ന് കടത്തിയതിനും ആഷ്‌ലിക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗബ്രിയേല്‍ ഗാര്‍സ്യയ്ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications