യുവതിയുടെ ഫേസ്ബുക്കിലെ സെല്‍ഫികള്‍ പോണ്‍ സൈറ്റില്‍
സുഹൃത്തുക്കള്‍ക്ക് കാണാനായി സെല്‍ഫികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതിക്ക് പണികിട്ടി. ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനുശേഷം സെക്‌സില്‍ താത്പര്യമുള്ളവര്‍ യുവതിയെ ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടപ്പോഴാണ് തന്റെ ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതായി അവര്‍ അറിയുന്നത്.
ടെക്‌സാസിലെ ആന്‍ഡ്രിയാന ഹാന്‍ഡേഴ്‌സണ്‍ എന്ന ഇരുപത്തിയൊന്നുകാരിയാണ് പോണ്‍സൈറ്റിന്റെ കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്. ഒട്ടേറെയാളുകള്‍ തന്റെ ഫേസ്ബുക്കിലൂടെയും മറ്റും മോശമായ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയതോടെയാണ് ആന്‍ഡ്രിയാന ചിത്രങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചറിയുന്നത്. ചില സുഹൃത്തുക്കള്‍ നല്‍കിയ സൂചന പ്രകാരം പോണ്‍സൈറ്റുകള്‍ സന്ദര്‍ശിച്ച അവര്‍ക്ക് അക്കാര്യം ബോധ്യമാവുകയും ചെയ്തു.

ഉടന്‍ സൈറ്റിന്റെ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും പ്രതിരണമുണ്ടായില്ലെന്ന് ആന്‍ഡ്രിയാന പറയുന്നു. പിന്നീടിവര്‍ പോണ്‍സൈറ്റുമായി മെയിലിലൂടെയും ബന്ധപ്പെട്ടു. അവര്‍ അതുവഴിയും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ചിത്രം പോണ്‍സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയാണ് തന്റെ ആവശ്യമെന്ന് ആന്‍ഡ്രിയാന പറഞ്ഞു.
താങ്കള്‍ ഇപ്പോഴും ഫീല്‍ഡിലുണ്ടോ എന്നു ചോദിച്ചായിരുന്നു ചിലര്‍ ഫേസ്ബുക്കില്‍ യുവതിക്ക് സന്ദേശമയച്ചത്. ഫോട്ടോ കണ്ട് പലരും തെറ്റിദ്ധരിക്കുകയാണെന്ന് ആന്‍ഡ്രിയാന പറഞ്ഞു. എന്നാല്‍ താന്‍ അത്തരത്തിലൊരാളല്ല. സാധാരണ ജീവിതം നയിക്കാന്‍ തനിക്ക് കഴിയണമെന്നും ആന്‍ഡ്രിയാന വ്യക്തമാക്കി. എന്നാല്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications