Get Updates
Get notified of breaking news, exclusive insights, and must-see stories!

തുണിയുടുക്കാതെ പണിയെടുക്കുന്ന ഓഫീസ്... ഇതാ കാണൂ

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്നത്തെ കാലത്ത് ഭക്ഷണത്തേക്കാളും വെള്ളത്തേക്കാളും ഒക്കെ ആളുകള്‍ പ്രാധാന്യം നല്‍കുന്നത് വസ്ത്രത്തിനാണ്. ആണായാലും പെണ്ണായാലും വസ്ത്രധാരണത്തില്‍ ഒരിഞ്ച് കൂടുകയോ കുറയുകയോ ചെയ്താല്‍ അതൊക്കെ വലിയ പ്രശ്‌നമാണ്.

എന്നാല്‍ വസ്ത്രം എന്ന് പറയുന്നത് അത്ര വലിയ സംഭവം ആണോ? ആമിര്‍ ഖാന്റെ പികെ എന്ന ചിത്രത്തിലെ അന്യഗ്രഹ ജീവി ചോദിക്കുന്നുണ്ട്- കാക്കയ്ക്ക് കോട്ടും ടൈയും ഇട്ടുകൊടുത്താല്‍ എങ്ങനെ ഉണ്ടാകും എന്ന്. കാക്ക കോട്ടും ടൈയും കെട്ടിയാല്‍ നമ്മളില്‍ ചിരിയുണര്‍ത്തും, എന്നാല്‍ നമ്മള്‍ തുണിയുരിഞ്ഞ് നിന്നാലോ...?

വസ്ത്രം ധരിക്കാതെ ഒരു ഓഫീസില്‍ ജോലി ചെയ്താല്‍ എങ്ങനെയുണ്ടാകും. വസ്ത്രം ഒരു പ്രതിബദ്ധമല്ലാതെ വരുമ്പോള്‍ ക്രിയാത്മകത പതിന്മടങ്ങ് വര്‍ദ്ധിക്കും എന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ദ ബോള്‍ഡ് ഇറ്റാലിക്‌സ് എന്ന സ്ഥാപനം തെളിയിച്ചിരിക്കുന്നത്. അതിന്റെ വിശേഷങ്ങളറിയാം...

ഒരു മാസം മുഴുവനും

ഒരു മാസം മുഴുവനും

ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുഴുവനും ബോള്‍ഡ് ഇറ്റാലികസിലെ ജീവനക്കാര്‍ നഗ്നരായാണ് ജോലി ചെയ്തത്. ഒരാഴ്ച മാത്രം നീണ്ടു നില്‍ക്കുന്ന ഒരു പരീക്ഷണം മാത്രമായിരുന്നു ആദ്യം ഉദ്ദേശിച്ചത്.

ദ ബോള്‍ഡ് ഇറ്റാലിക്‌സ്

ദ ബോള്‍ഡ് ഇറ്റാലിക്‌സ്

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ മാഗസിനാണ് ബോള്‍ഡ് ഇറ്റാലിക്‌സ്. തങ്ങളുടെ പരീക്ഷണം സംബന്ധിച്ച് ഇവര്‍ തന്നെയാണ് വെബ്‌സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ മിക്കവരും നന്നായി ജോലി ചെയ്യുന്നുണ്ട്. ഒരുവിധ തടസ്സങ്ങളും ഇല്ലാതെ ജോലി ചെയ്യുന്നതുകൊണ്ടാണല്ലോ ഇത്. അതുകൊണ്ട് ഓഫീസിലും ഇത്തരത്തില്‍ എന്തെങ്കിലും പരീക്ഷിക്കാമെന്ന് ഇവര്‍ തീരുമാനിച്ചത്.

തുടക്കത്തില്‍ എതിര്‍പ്പ്

തുടക്കത്തില്‍ എതിര്‍പ്പ്

തുടക്കത്തില്‍ ഓഫീസിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇത്തരം ഒരു പരീക്ഷണത്തില്‍ എതിര്‍പ്പുണ്ടായിരുന്നത്രെ. പക്ഷേ വളരെ പെട്ടെന്ന് തന്നെ മാറി.

ആദ്യമണിക്കൂറുകള്‍

ആദ്യമണിക്കൂറുകള്‍

തീരുമാനം എടുത്തതിന് ശേഷം മാര്‍ച്ച് 2 ന് ഓഫീസിലെത്തുമ്പോള്‍ എല്ലാവരും അങ്കലാപ്പിലായിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ അതെല്ലാം മാറി. എല്ലാവരും ഒരുപോലെ ആയിക്കഴിഞ്ഞപ്പോള്‍ ഒതുക്കിപ്പിടിച്ചിരുന്ന ചിരികളും ഇല്ലാതായി.

ഒരു മാസംകൊണ്ട്

ഒരു മാസംകൊണ്ട്

ഒരുമാസം കൊണ്ട് മൊത്തതിലുള്ള ഓഫീസ് പ്രവര്‍ത്തനത്തില്‍ വന്‍ മാറ്റമാണ് ഉണ്ടായതത്രെ. ജീവനക്കാര്‍ തമ്മിലുള്ള അടുപ്പവും കൂടി.

ഫ്രീ യുവര്‍ ജനീറ്റല്‍

ഫ്രീ യുവര്‍ ജനീറ്റല്‍

ഫ്രീ യുവര്‍ ജനീറ്റല്‍സ്, ഫ്രീ യുവര്‍ മൈന്‍ഡ് എന്നതായിരുന്നത്രെ ഓഫീസിലെ അപ്രഖ്യാപിത മുദ്രാവാക്യം.

ആദ്യമായല്ല ഇത്

ആദ്യമായല്ല ഇത്

ലോകത്ത് ആദ്യമായിട്ടല്ല ഇത്തരത്തില്‍ നഗ്നരായ ജോലി ചെയ്യുന്ന ഒരു ഓഫീസ്. 2009 ല്‍ ഡേവിഡ് ടെയ്‌ലര്‍ എന്ന ബിസിനസ് സൈക്കോളജിസ്റ്റ് തന്റെ ഓഫീസില്‍ പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആഴ്ചയില്‍ ഒരു ദിവസം മാത്രം ആയിരുന്നു.

നിങ്ങള്‍ എതിരാണോ

നിങ്ങള്‍ എതിരാണോ

ഇത്തരത്തില്‍ സമ്പൂര്‍ണമായും തുറന്ന ഒരു ഓഫീസ് സംവിധാനത്തിന് നിങ്ങള്‍ എതിരാണോ... അങ്ങനെയെങ്കില്‍ നിങ്ങള്‍ മാറ്റങ്ങളെ എതിര്‍ക്കുന്നവനാണെന്നാണ് ദ ബോള്‍ഡ് ഇറ്റാലിക്‌സ് പറയുന്നത്.

തിരിച്ച് പോക്ക് പ്രയാസം

തിരിച്ച് പോക്ക് പ്രയാസം

ഒരു മാസത്തേക്ക് നടത്തിയ പരീക്ഷണം സ്മ്പൂര്‍ണ വിജയമായിരുന്നു. ഇനിയിപ്പോള്‍ പഴയ രീതിയില്‍ വസ്ത്രം ധരിച്ച് ജോലി ചെയ്യാനായിരിക്കും ബുദ്ധിമുട്ടിമുട്ടെന്നാണ് ഇവര്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions