ഏഴ് വര്‍ഷത്തിനിടെ എട്ട് സ്ത്രീകളുമായി ഒളിച്ചോടിയ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍!!!
രാജ്‌കോട്ട്: ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നൊക്കെ പറയുമ്പോള്‍ പ്രതീക്ഷിയ്ക്കുന്ന കുറേ കാര്യങ്ങളുണ്ട്. എന്നാല്‍ രാജ്‌കോട്ടിലെ ഈ പ്രിന്‍സിപ്പാളില്‍ നിന്ന് അത്രയേറെ കാര്യങ്ങളൊന്നും പ്രതീക്ഷിയ്‌ക്കേണ്ടതില്ല.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ എട്ട് തവണയാണ് ഇദ്ദേഹം ഒളിച്ചോടിപ്പോയത്. അതും എട്ട് സ്ത്രീകള്‍ക്കൊപ്പം. രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ഇയാളിപ്പോള്‍ അറസ്റ്റിലാണ്. ചോദ്യം ചെയ്യലില്‍ ആണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞത്.

ധവാല്‍ ത്രിവേദി എന്നാണ് ഇയാളുടെ പേര്. ജൂലായ് 14 നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റിലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇയാള്‍ രണ്ട് തവണ വിവാഹം കഴിച്ചു. രണ്ടും പ്രണയ വിവാഹം ആയിരുന്നു. പക്ഷേ അത് രണ്ടും അധിക നാള്‍ നീണ്ടുനിന്നില്ല. 2008 ന് ശേഷം പലതവണയായി എട്ട് സ്ത്രീകള്‍ക്കൊപ്പം ഇയാള്‍ ഒളിച്ചോടി. പീഡിപ്പിയ്ക്കപ്പെട്ട പെണ്‍കുട്ടികളും ഉള്‍പ്പെടെയാണ് ഈ കണക്ക്.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് ശേഷം ഇയാള്‍ മറ്റ് പല സംസ്ഥാനങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു. അവിടെയെല്ലാം ജോലിയും സമ്പാദിച്ചിരുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ ഭാര്യയെന്നും ഒരാള്‍ ഭാര്യയുടെ സഹോദരിയെന്നും ആണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നതത്രെ.












Click it and Unblock the Notifications