3അധ്യാപകര്‍ ചേര്‍ന്ന് 9 കാരിയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചു, പുറത്ത് വിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മുംബൈ: മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് 9 വയസ്സുകാരിയെ ഒരുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ദറിലെ പ്രാഥമിക സ്‌കൂളിലാണ് സംഭവം. 2014 മുതല്‍ മൂന്നു അധ്യാപകരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
അധ്യാപകരായ സഞ്ജയ് പാട്ടീല്‍ (47), നിലേഷ് ബോയിര്‍(47) ജിതേന്ദ്ര യാദവ്(23) എന്നിവരെ ചൊവ്വാഴ്ച പോലിസ് അറസ്റ്റ് ചെയ്തു. ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിലേക്ക് വിളിച്ചു വരുത്തി മിക്ക ദിവസങ്ങളിലും ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി പോലിസിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ മാസം വരെ പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ചിരുന്നു. സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി തല്ലാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഇടയ്ക്കിടെ കുട്ടി സ്‌കുളില്‍ പോകാന്‍ വിസമ്മതം കാണിക്കാറുണ്ട്. ഇതില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കുട്ടി പുറത്തു പറഞ്ഞത്.
ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താലെ സംഭവങ്ങള്‍ കൂടുതല്‍ വ്യക്തമാകൂയെന്ന് പോലിസ് പറഞ്ഞു.












Click it and Unblock the Notifications