പ്രമുഖ ചാനലില്‍ ഉന്നതന്റെ സ്ത്രീ പീഡനം... പരാതിയില്‍ കേസെടുത്തില്ല
ദില്ലി: സര്ക്കാര്റിന്റെ ചാനലിലും സ്ത്രീ പീഡനം. ദൂരദര്‍ശനിലെ ഉന്നത ഉദ്യോദഗസ്ഥനെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയ സ്ത്രീയാണ് പരാതിക്കാരി. അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്ക്കെതിരെയാണ് പരാതി. കഴിഞ്ഞ ഒരു വര്‍ഷമായി മുതിര്‍ന്ന ഉദ്യോഗസ്ഥന് പീഡനം തുടരുന്നതായാണ് പരാതിയില്‍ പറയുന്നത്.

ശാരീരികമായ പീഡനം, അശ്ലീല കമന്റുകള്‍, ജോലി സമയത്തിന് ശേഷവും ചേമ്പറില്‍ പിടിച്ചു നിര്‍ത്തിയുള്ള പീഡനം... ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള പരാതികള്‍ ഒരുപാടാണ്. എന്നാല്‍ ചാനല്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ട് ഒരു കാര്യവും ഉണ്ടായില്ലെന്നാണ് ആക്ഷേപം.
ആദ്യം ദൂരദര്‍ശന്റെ ഡയറക്ടര്‍ ജനറല്‍ വിജയലക്ഷ്മി ഛബ്രക്കാണ് പരാതി നല്‍കിയത്. പിന്നീട് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ചാനലിലെ സമിതിയിലും പരാതിപ്പെട്ടു. ഒടുവില്‍ പരാതിക്കാരിയെ സ്ഥലം മാറ്റിയായിരുന്നു പ്രതികാര നടപടി.
എന്നാല്‍ ഇത് സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ ദൂരദര്ശന് അധികൃതര്‍ പ്രതികരിച്ചില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ സ്ഥാനക്കയറ്റ സാധ്യതകള്‍ ഇല്ലാതാക്കാന്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമമാണ് ഇത്തരം പരാതികള്‍ക്ക് പിന്നിലെന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന് പ്രതികരിച്ചു.
മാര്‍ച്ച് നാലിനാണ് പീഡനം സംബന്ധിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications