കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ ചാനലില്‍ ഉന്നതന്‍റെ സ്ത്രീ പീഡനം... പരാതിയില്‍ കേസെടുത്തില്ല

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സര്‍ക്കാര്‍റിന്റെ ചാനലിലും സ്ത്രീ പീഡനം. ദൂരദര്‍ശനിലെ ഉന്നത ഉദ്യോദഗസ്ഥനെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയ സ്ത്രീയാണ് പരാതിക്കാരി. അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ ഒരു വര്‍ഷമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡനം തുടരുന്നതായാണ് പരാതിയില്‍ പറയുന്നത്.

Doordarshan

ശാരീരികമായ പീഡനം, അശ്ലീല കമന്റുകള്‍, ജോലി സമയത്തിന് ശേഷവും ചേമ്പറില്‍ പിടിച്ചു നിര്‍ത്തിയുള്ള പീഡനം... ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള പരാതികള്‍ ഒരുപാടാണ്. എന്നാല്‍ ചാനല്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ട് ഒരു കാര്യവും ഉണ്ടായില്ലെന്നാണ് ആക്ഷേപം.

ആദ്യം ദൂരദര്‍ശന്റെ ഡയറക്ടര്‍ ജനറല്‍ വിജയലക്ഷ്മി ഛബ്രക്കാണ് പരാതി നല്‍കിയത്. പിന്നീട് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ചാനലിലെ സമിതിയിലും പരാതിപ്പെട്ടു. ഒടുവില്‍ പരാതിക്കാരിയെ സ്ഥലം മാറ്റിയായിരുന്നു പ്രതികാര നടപടി.

എന്നാല്‍ ഇത് സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ ദൂരദര്‍ശന്‍ അധികൃതര്‍ പ്രതികരിച്ചില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ സ്ഥാനക്കയറ്റ സാധ്യതകള്‍ ഇല്ലാതാക്കാന്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമമാണ് ഇത്തരം പരാതികള്‍ക്ക് പിന്നിലെന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

മാര്‍ച്ച് നാലിനാണ് പീഡനം സംബന്ധിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

English summary
Top Doordarshan official accused of sexual harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X