മാറിടം പ്രദര്‍ശിപ്പിച്ച് നഗരത്തില്‍ വനിതകളുടെ പ്രതിഷേധജാഥ
നഗ്നതാ പ്രദര്‍ശനത്തിന് കേള്‍വികേട്ട ഫെമിനിസ്റ്റ് സംഘടന ഫെമന്‍ മാറിടം പ്രദര്‍ശിപ്പിച്ച് നഗരത്തിലൂടെ നടത്തിയ ജാഥ ജനങ്ങളെയും പോലീസിനെയും ഞെട്ടിച്ചു. പാരീസിലെ പാലസ് ഓഫ് ജസ്റ്റീസിന് സമീപമുള്ള തെരുവിലൂടെയാണ് ഇരുപത്തഞ്ചോളം വരുന്ന ഫെമന്‍ സംഘം ജാഥ നടത്തിയത്. ജാഥ പോലീസ് തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.
ഫ്രാന്‍സിലെ തങ്ങളുടെ പ്രമുഖ നേതാവ് ഇയാന ഡാനോവയെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഫെമന്‍ ജാഥ നടത്തിയത്. നഗ്നതാ പ്രദര്‍ശനത്തിന്റെ പേരിലാണ് ഡാനോവയെ കസ്റ്റഡിയിലെടുത്തത്. ഇവരെ വെറുതെ വിടണമെന്നും നഗ്നതാ പ്രദര്‍ശനം സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ശരീരം തങ്ങളുടെ സ്വന്തമാണെന്നും, എന്തുവേഷം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ വാദിക്കുന്നു. നഗ്നതയും സ്വാതന്ത്ര്യവും, എന്റെ ശരീരത്തിന് എന്റെ നിയമങ്ങള്‍ എന്നിങ്ങനെ നഗ്നശരീരത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചാണ് ജാഥ നഗരമധ്യത്തിലൂടെ കടന്നുപോയത്.
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ രാഷ്ട്രീയാഭയം നേടിയ ഷെവ്‌ചെങ്കോയാണ് ഫെമിനിസ്റ്റ് സംഘടന ഫെമന്റെ പ്രധാന നേതാവായി എന്നറിയപ്പെടുന്നത്. കാനഡയിലും ജര്‍മ്മനിയിലും ഇസ്രായേലിലും സംഘടനയ്ക്ക് ശാഖകളുണ്ട്. ഇവിടങ്ങളില്‍ നഗ്നതാ പ്രദര്‍ശനവുമായി ഇവര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. അടുത്തിടെ പ്രശസ്തമായ ഒരു പള്ളിക്കുള്ളില്‍ വെച്ച് അപ്രതീക്ഷിതമായി തുണിയുരിഞ്ഞ് ഇവര്‍ മാധ്യമങ്ങള്‍ക്ക് ഇഷ്ടക്കാരായിരുന്നു.












Click it and Unblock the Notifications