മുസ്ലീം മതപണ്ഡിതരുടെ വേദിയില്‍ 'ടോപ് ലെസ്' പ്രതിഷേധം... അതും മുസ്ലീം സ്ത്രീകള്‍ വക!!! വീഡിയോ
പാരീസ്: പാരീസ് 'ടോപ് ലെസ്' പ്രതിഷേധങ്ങള്‍ക്ക് പേര് കേട്ട നാടാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു കൂട്ടം സ്ത്രീകള്‍ മേല്‍വസ്ത്രം ഉരിഞ്ഞെറിഞ്ഞ് പ്രതിഷേധിയ്ക്കുമ്പോള്‍ അതിനെ അശ്ലീലം എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളുന്നവരുണ്ട്. എന്നാല്‍ ചില പ്രതിഷേധങ്ങള്‍ അങ്ങനെയാണ്, സമൂഹത്തിന് അത്ര പെട്ടെന്ന് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
ഇസ്ലാമിലെ സ്ത്രീ വിരുദ്ധത എന്ന വിഷയം ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയിലാണ് പാരീസില്‍ ഇത് നടക്കുന്നത്. രണ്ട് ഇസ്ലാമിക പണ്ഡിതര്‍ ഒരു വേദിയില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിയ്ക്കവേ അര്‍ദ്ധ നഗ്നരായെത്തി സ്ത്രീകള്‍ പ്രതിഷേധിച്ചു.
വെറും രണ്ട് സ്ത്രീകള്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര. അവര്‍ രണ്ട് പേരും മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ചില ജൂത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഗതി മാസങ്ങള്‍ പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം പാരീസില്‍
പാരീസില്‍ ഒരു മുസ്ലീം സമ്മേളനം നടക്കുകയായിരുന്നു. അവിടെയാണ് ടോപ് ലെസ് പ്രതിഷേധം അരങ്ങേറിയത്.

സ്ത്രീകളെ തല്ലാന്‍ അവകാശം
ഇസ്ലാമില്‍ സ്ത്രീകളെ തല്ലാന്‍ പുരുഷന് അധികാരമുണ്ടോ എന്നത് സംബന്ധിച്ചായിരുന്നത്രെ ചര്‍ച്ച. രണ്ട് ഇസ്ലാമിക പണ്ഡിതര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തുമ്പോഴാണ് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്.

ഫെമെന് പ്രവര്‍ത്തകര്‍
അന്താരാഷ്ട്ര തലത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഫെമെന് എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു രണ്ട് സ്ത്രീകളും.

അടിമയാക്കാനാവില്ല
ആര്‍ക്കും എന്നെ അടിമയാക്കാന്‍ ആവില്ല, ആര്‍ക്കും എന്നെ സ്വന്തമാക്കി വയ്ക്കാനാവില്ല, ഞാന്‍ തന്നെയാണ് എന്റെ പ്രവാചകന്- പ്രതിഷേധിയ്ക്കാനെത്തിയ സ്ത്രീകള്‍ തങ്ങളുടെ ശരീരത്തില്‍ എഴുതിവച്ച വാക്കുകളായിരുന്നു ഇവ.

25 ഉം 31 ഉം
25 ഉം 31 ഉം വയസ്സുള്ള രണ്ട് സ്ത്രീകളാണ് മുസ്ലീം സമ്മേളനത്തില്‍ പ്രതിഷേധവുമായി എത്തിയത്.

മുസ്ലീം കുടുംബത്തില്‍ നിന്ന്
ടോപ് ലെസ് പ്രതിഷേധവുമായി എത്തിയ രണ്ട് സ്ത്രീകളും മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ജ്യൂസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തല്ലി നിലംപരിശാക്കി
ടോപ് ലെസ് പ്രതിഷേധവുമായി എത്തിയ സ്ത്രീകളെ അവിടെയുണ്ടായിരുന്നവര്‍ എങ്ങനെ ആയിരിയ്ക്കും പ്രതികരിച്ചിട്ടുണ്ടാവുക...? രണ്ട് സ്ത്രീകളെ അസംഖ്യം പുരുഷന്മാര് ചേര്‍ന്ന് തല്ലി നിലംപരിശാക്കിക്കളഞ്ഞു.
വീഡിയോ കാണാം
ഇതാണ് ആ വീഡിയോ
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications