കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു

Google Oneindia Malayalam News

ഗുവാഹത്തി: പ്രൈമറി സ്‌കൂള്‍ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു. ആസാമിലെ ദരാംഗ് ജില്ലയിലാണ് അധ്യാപികയെ സ്‌കൂള്‍ വിട്ട് തിരിച്ചുവരുന്ന വഴി രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ചിക്കോണ്‍മതി ചായത്തോട്ടത്തിലെ പണിക്കാരായ രണ്ടുപേരാണ് ടീച്ചറെ പീഡിപ്പിച്ചത്.

വൈകുന്നേരം വീട്ടിലേക്ക് തിരിച്ചുവരികയായിരുന്ന ടീച്ചറെ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ച അധ്യാപികയെ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. ചൊവ്വാഴ്ചയായിരുന്നു സംഭവം.

rape

അധ്യാപികയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അക്രമികളില്‍ നിന്നും ഇവരെ രക്ഷപ്പെടുത്തിയത്. അധ്യാപികയെ രക്ഷപ്പെടുത്തിയ ശേഷം നാട്ടുകാര്‍ ദല്‍ഗാവിലെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

എന്നാല്‍ പരാതി സ്വീകരിച്ച പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാനോ പ്രതികളെ പിടികൂടാനോ തയ്യാറായില്ല എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രകടനം നടത്തുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.

നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിമുദ്ദീന്‍ (33), ജോയ്‌നല്‍ (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ബുധാഴ്ചയാണ് ഇവരെ പോലീസ് പിടികൂടിയത്.

English summary
A teacher of a primary school was gang-raped by two miscreants in Assam's Darang district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X