കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്:13കാരിയെ പീഡിപ്പിച്ചത് സ്വന്തം പിതാവും, കാമുകനും

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: പീഡന വാര്‍ത്തകള്‍ക്ക് കുറവില്ല. 13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം പിതാവും, കാമുകനും പിന്നെ പിതാവിന്റെ സുഹൃത്തും. ഈ വാര്‍ത്ത വരുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നോ ബീഹറില്‍ നിന്നോ ഒന്നുമല്ല. നമ്മുടെ കേരളത്തില്‍ നിന്ന് തന്നെയാണ്. കോഴിക്കോട് നിന്ന്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവിനേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് ഇരിങ്ങല്ലൂര്‍ സ്വദേശി ഷാജി, കാമുകന്‍ മുഹമ്മദ് താഹ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നാമന്‍ ഒളിവിലാണ്.

Rape

ഒരു ആത്മഹത്യാ ശ്രമത്തില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്ത് വന്നത്. നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം തൊട്ടെ പിതാവ് പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയുടെ മാതാവ് അഞ്ച് വര്‍ഷം മുമ്പ് മരിച്ചുപോയിരുന്നു. പിതാവിനും രണ്ടാനമ്മക്കും ഒപ്പമായിരുന്നു താമസം.

സ്ഥിരം മദ്യപനായ പിതാവിന്റെ പീഡനം കൂടാതെ പിതാവിന്റെ സുഹൃത്തും പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് താഹയുമായി പെണ്‍കുട്ടി അടുക്കുന്നത്. സാഹചര്യം മുതലെടുത്ത കാമുകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

തുടര്‍ച്ചയായി ക്ലാസ്സില്‍ ചെല്ലാത്തതിന് അധ്യാപിക വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി പുറത്ത് പറഞ്ഞത്. നല്ലളം പോലീസ് കേസെടുത്തു.

English summary
Father Molested minor daughter. Girl revealed that her lover and fathers friend also molested her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X