വീട്ടമ്മയെ ബലാത്സംഗം ചെയ്ത് വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു
മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് വീഡിയോ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചതായി പരാതി. ഖതോലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മുപ്പത്തിരണ്ടുകാരിയായ സ്ത്രീയാണ് പരാതിക്കാരി. രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും ഇതിന്റെ വീഡിയോ ഇവര്‍ പ്രചരിപ്പിച്ചെന്നും സ്ത്രീ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ചയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗത്തിനിടെ വീഡിയോ പകര്‍ത്തിയ പ്രതികള്‍ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, രണ്ടുദിവസങ്ങള്‍ക്കകം തന്നെ വീഡിയോ പ്രദേശത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ ജോഗേന്ദര്‍ ലാല്‍ പറഞ്ഞു. ഇര്‍ഷാദ്, നാസര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. പ്രതികള്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
ഒരു രീതിയിലുള്ള രണ്ടു കേസുകളാണ് മുസാഫര്‍നഗറില്‍ അടുത്തടുത്തായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗ വീഡിയോ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് 40 വയസ് പ്രായമുള്ള ഒരു വീട്ടമ്മ ജനുവരി 13ന് ആത്മഹത്യ ചെയ്തിരുന്നു. കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം പ്രതികള്‍ വീഡിയോ ഗ്രാമവാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications