ഷാര്‍ജയില്‍ അറബികള്‍ കൂട്ടബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്ന് സൂചന
ഷാര്‍ജ: ഷാര്‍ജയിലെ റോളയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് ഇന്ത്യക്കാരികളെന്ന് സൂചന. റോളയില്‍ ആഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. ടാക്സിയില്‍ മടങ്ങുകയായിരുന്ന ഇവരെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്ന് ഷാര്ജയിലെത്തിയവരാണ് ബലാത്സംഗം ചെയ്തതെന്നാണ് വിവരം.
ഇരുപത്താറും ഇരുപത്തഞ്ചും വയസുള്ള പെണ്‍കുട്ടികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവര്‍ ഇന്ത്യക്കാരികളാണെന്ന തരത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല. ആറ് പേര് ചേര്‍ന്നാണ് യുവതികളെ ബലാത്സംഗം ചെയ്തത്.
പരാതി
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന പെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
റോളയില്‍ നിന്നും
റോളയിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടി കഴിഞ്ഞു താമസ സ്ഥലത്തേയ്ക്ക് ടാക്സിയില്‍ മടങ്ങുമ്പോഴാണ് സംഭവം.
പിന്തുടര്ന്നു
മറ്റൊരു കാറില്‍ പിന്തുടര്ന്നെത്തിയ യുവാക്കള്‍ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു
ഫ്ളാറ്റില്‍ എത്തിച്ചു
ആറംഗ സംഘം യുവതികളെ ഫ്ളാറ്റില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു.
ഒരാള്‍
ഒരാള്‍ തങ്ങളെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്നും യുവതികള്‍ മൊഴി നല്കി
ഉപേക്ഷിച്ചു
ക്രൂരമായ പീഡനത്തിന് ശേഷം യുവതികളെ കാറില്‍ കയറ്റി ഉപേക്ഷിച്ചു.