പീഡനം: പിഞ്ചുകുഞ്ഞ് മരണത്തോട് മല്ലടിക്കുന്നു
ലുധിയാന: ക്രൂരമായ ബലാത്സംഗത്തിന് ഇരയായ രണ്ടര വയസ്സുകാരി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ദില്ലി ബലാത്സംഗക്കേസില്‍ കോടതി വിധി പറയാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പഞ്ചാബിലെ ലുധിയാനയില്‍ നിന്നും പുറത്തുവരുന്നത്.
ജാസിയാന്‍ റോഡിലെ വീട്ടില്‍ അച്ഛനമ്മമാരോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്. രാത്രി രണ്ടരമണിയോടെ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്ന് കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞു.

കുട്ടിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ച വീട്ടുകാര്‍ അയല്‍വാസികളെയും വിവരം അറിയിച്ചു. കുറേനേരത്തെ തിരച്ചിലിനൊടുവില്‍ കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടി തന്നെയാണ് തന്നെ രണ്ടുപേര്‍ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കാര്യം അച്ഛനമ്മമാരോട് പറഞ്ഞത്.
ഉടന്‍തന്നെ കുട്ടിയെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടിയുടെ നില അതീവ ഗുരുതരമാണ് എന്ന് കണ്ട ഡോക്ടര്‍മാര്‍ കുട്ടിയെ ചണ്ഡീഗഡ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുത്തതായി ജഗത്പുരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വാരിന്ദര്‍ കുമാര്‍ പറഞ്ഞു. വീട്ടില്‍ നിന്നും എട്ടായിരം രൂപ നഷ്ടപ്പെട്ടതായി പീഡനത്തിന് ഇരയായ കുഞ്ഞിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications