വില്ലേജ് ഓഫീസറെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു, ക്രൂരമായ 'പുരുഷപീഡനം' പുറത്തറിഞ്ഞത് ഇങ്ങനെ
കൊളംബോ: ബലാത്സംഗവും പീഡനവുമൊക്കെ ഇന്നത്തെക്കാലത്ത് സ്ത്രീകള്‍ മാത്രം പേടിച്ചാല്‍ പോര. പുരുഷന്‍മാരും ഭയക്കണം. ഇല്ലെങ്കില്‍ ദേ ഈ വില്ലേജ് ഓഫീസറുടെ ഗതിയാകും. രണ്ടംഗ സംഘം വില്ലേജ് ഓഫീസറെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത ശേഷം പണവും മൊബൈലും ഉള്‍പ്പടെ പലതും അപഹരിച്ചു.
ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന വില്ലേജ് ഓഫീസര്‍ പെട്രോള്‍ തീര്‍ന്നതിന് തുടര്‍ന്ന് വിജനമായ റോഡില്‍ വണ്ടി നിര്‍ത്തുകയായിരുന്നു. പെട്രോള്‍ വാങ്ങാന്‍ സഹായിക്കാം എന്ന് പറഞ്ഞ് ഒപ്പം കൂടിയ രണ്ട് യുവാക്കളാണ് വില്ലേജ് ഓഫീസറെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തത്.സംഭവം ഇങ്ങനെ

തട്ടിക്കൊണ്ട് പോയി
ശ്രീലങ്കയിലാണ് വില്ലേജ് ഓഫീസറെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത ശേഷം പണവും മൊബൈലും അപഹരിച്ചത്. സുദുഗാലയിലാണ് സംഭവം.

സഹായിക്കാന്‍
ബൈക്കിലെ പെട്രോള്‍ തീര്‍ന്നപ്പോള്‍ സഹായിക്കാം എന്ന വാഗ്ദാനവുമായി എത്തിയ യുവാക്കളാണ് വില്ലേജ് ഓഫീസറെ ബലാത്സംഗം ചെയ്തത്.

കത്തികാട്ടി
സഹായം വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടിയവര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വില്ലേജ് ഓഫീസറുടെ അക്കൗണ്ടില്‍ നിന്നും 40,000 രൂപ പിന്‍വലിപ്പിച്ചു. പണത്തിന് പുറമെ മൊബൈലും തട്ടിയെടുത്തു.

കൂട്ടിക്കൊണ്ട് പോയി
രണ്ടംഗ അക്രമി സംഘം മൂന്നാമതൊരാളെ കൂടി ഫോണില്‍ വിളിച്ച് വരുത്തിയാണ് വില്ലേജ് ഓഫീസറെ മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയത്.

പരാതി
പീഡനത്തിന് ശേഷം വില്ലേജ് ഓഫീസറെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു. അദ്ദേഹം പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.












Click it and Unblock the Notifications