പ്രമുഖ വസ്ത്രശാലയിലെ സെക്‌സ് ടേപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ബെയ്ജിങ്: ചൈനയിലെ ബെയ്ജിങ്ങിലുള്ള പ്രമുഖ വസ്ത്ര ശാലയായ യുനിക്വിലോയുടെ ഷോറൂമില്‍ വെച്ച് ഷൂട്ട് ചെയ്യപ്പെട്ടതെന്ന് കരുതപ്പെടുന്ന സെക്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വസ്ത്രശാലയില്‍ വസ്ത്രം മാറുന്ന മുറിയില്‍ വെച്ചാണ് സ്ത്രീയും പുരുഷനും ചേര്‍ന്നുള്ള സെക്‌സ് സെല്‍ഫി വീഡിയോ ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ചൈനയിലെ മൊബൈല്‍ ആപ് സോഷ്യല്‍ മീഡിയകളായ വെയ്‌ബോ, വിചാറ്റ് എന്നിവയിലൂടെ കോടിക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടതായാണ് റിപ്പോര്‍ട്ട്. കറുത്ത വസ്ത്രം ധരിച്ചിരിക്കുന്ന യുവാവും പൂര്‍ണ നഗ്നയായ സ്ത്രീയുമാണ് വീഡിയോയില്‍ ഉള്ളതെങ്കിലും ഇവരുടെ മുഖം വീഡിയോയിലൂടെ തിരിച്ചറിയുന്നില്ല.

സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ചൈനീസ് സൈബര്‍ പോലീസ് കാണുന്നത്. പൊതു സമൂഹത്തിന് ഏറെ ദോഷം ചെയ്യുന്നതാണ് ഇത്തരത്തിലുള്ള വീഡിയോയെന്ന് പോലീസ് അധികൃതര്‍ പറയുന്നു. വീഡിയോയുടെ ഉത്ഭവത്തെക്കുറിച്ചും ആരാണ് ഇത് ഇന്റര്‍നെറ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
വിഷയത്തില്‍ തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന നിലപാടിയാണ് ഷോറൂം അധികൃതര്‍. 14 രാജ്യങ്ങളിലായി പടര്‍ന്നു നില്‍ക്കുന്നതാണ് ജപ്പാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുനിക്വിലോ ഷോറൂം. ഇവരുടെ ബെയ്ജിങ് ശാഖയില്‍ തന്നെയാണ് ഷൂട്ടിങ് നടന്നിരിക്കുന്നതെന്നാണ് പോലീസ് അനുമാനിക്കുന്നത്. എന്നാല്‍ കുറ്റക്കാരെ പിടികൂടുക എളുപ്പമെല്ലെന്നും അധികൃതര്‍ സമ്മതിക്കുന്നുണ്ട്.












Click it and Unblock the Notifications