പൂര്‍ണ നഗ്നരായുള്ള ഹോക്കി മത്സരം യു ട്യൂബില്‍ വൈറലാകുന്നു
ലണ്ടന്‍: സദാചാരക്കാരുടെ ഗുണ്ടാവിളയാട്ടം വേണ്ടുവോളമുള്ള കേരളത്തിലൊന്നും ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഒരു സംഭവമാണ് അടുത്തിടെ ബ്രിട്ടനിലെ നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ നടന്നത്. പൂര്‍ണ നഗ്നരായ പുരുഷന്മാര്‍ പരസ്യമായി ഒരു മൈതാനത്ത് ഹോക്കി കളിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
സാധാരണ രീതിയില്‍ ലോകത്തിന്റെ പല ഭാഗത്തും ആളുകള്‍ പരസ്യമായി നഗ്നരാകാറുള്ളത് പ്രതിഷേധത്തിന്റെ ഭാഗമായാണെങ്കില്‍ ബോധവത്കരണത്തിനുവേണ്ടിയാണ് വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത രീതിയിലുള്ള ഹോക്കി പ്രകടനം. സ്വവര്‍ഗാനുരാഗത്തെ കുറിച്ചുളള ഭീതി അഥവാ ഹോമോഫോബിയ മാറ്റുന്നതിനുളള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നഗ്ന ഹോക്കി മത്സരം സംഘടിപ്പിച്ചത്.
സര്‍വകലാശാലയില്‍ മനുഷ്യാവകാശത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന 'വോയ്‌സ് യുവര്‍ റൈറ്റ്‌സ്' കൂട്ടായ്മയാണ് ഇത്തരമൊരു ആശയത്തിന്റെ പിറകില്‍. പൂര്‍ണ നഗ്നരായുളള കളിക്കാരുടെ കളിക്കളത്തിലെ പ്രകടനങ്ങളും തങ്ങളുടെ ആശയത്തെ കുറിച്ചുള്ള ബൈറ്റുകളും ഉള്‍പ്പെടുത്തിയ വീഡിയോ പിന്നീടിവര്‍ പുറത്തിറക്കി.
കളിക്കുശേഷം 'നോ ഹോമോഫോബിയ ഇന്‍ സ്‌പോര്‍ട്‌സ്' എന്ന് നെഞ്ചില്‍ എഴുതി എല്ലാവരും ഫോട്ടോയെടുക്കാന്‍ നിരന്നു നില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികളാണ് നഗ്നരായ ഇവരുടെ നെഞ്ചില്‍ നോ ഹോമോഫോബിയ ഇന്‍ സ്‌പോര്‍ട്‌സ് എന്നെഴുതിക്കൊടുക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ആറുദിവസം മുന്‍പ് യു ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകംതന്നെ 3 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.












Click it and Unblock the Notifications