ഭാര്യയ്ക്ക് ഉറക്കഗുളിക നല്കി യുവാവ് മകളെ പീഡിപ്പിച്ചത് 6 വര്‍ഷം!
ചണ്ഡിഗഡ്: ഭാര്യയ്ക്ക് ഉറക്കഗുളിക നല്കി മയക്കിക്കിടത്തിയ ശേഷം യുവാവ് മകളെ ആറ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. ഹരിയാനയിലെ ബല്ലബ്ഗഡ് ജില്ലയിലാണ് സംഭവം. 12 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് അച്ഛന് ആറ് വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് എന്ന പരാതിയുമായി രംഗത്തെത്തിയത്. കുട്ടിക്ക് ആറ് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണത്രെ അച്ഛന്റെ ഉപദ്രവം.
അമ്മയ്ക്ക് ഉറക്കഗുളിക നല്കി മയക്കിക്കിടത്തിയ ശേഷം അച്ഛന് തന്നെ അടുത്ത മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയും ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നത്രെ. മുത്തശ്ശിയോടും അമ്മായിയോടുമാണ് പെണ്‍കുട്ടി വിവരം പറഞ്ഞത്. ഇവര്‍ പെണ്‍കുട്ടിയുടെ അമ്മയെ കാര്യങ്ങള്‍ അറിയിച്ചു.

എന്നാല്‍ എല്ലാം അറിഞ്ഞ ശേഷവും അമ്മ ഭര്‍ത്താവിനെ എതിര്‍ക്കാനോ പ്രതികരിക്കാനോ തയ്യാറായില്ല. ഒടുവില്‍ സ്കൂളിലെ ടീച്ചറുടെ സഹായത്തോടെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. പെണ്‍കുട്ടിയുടെ അമ്മയെ സ്കൂളില്‍ വിളിച്ചുവരുത്തി അധ്യാപികമാര്‍ സംസാരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അധ്യാപികയാണ് അമ്മയെയും കൂട്ടി കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരാതി കൊടുപ്പിച്ചത്.
ചന്ദാവാലി സ്വദേശിനിയായ പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുകയാണ്. സദര്‍ പോലീസ് പെണ്‍കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു. പ്രാഥമിക അന്വേഷണവും ആരംഭിച്ചു. വിവരം അറിഞ്ഞ, പെണ്‍കുട്ടിയുടെ അച്ഛന് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചതായി എസ് ഐ സന്തോഷ് അറിയിച്ചു.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications