വണ്ടി താനെ നില്‍ക്കും, വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ റോഡില്‍ ടോപ് ലെസ് സ്ത്രീകള്‍, വീഡിയോ
മോസ്‌കോ: വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ വഴിയില്ലാതെ വന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച മാര്‍ഗ്ഗം ഇത്തിരി കടന്ന കൈ ആയി പോയി. വേഗത നിയന്ത്രിക്കാന്‍ ഡ്രൈവര്‍മാര്‍ സ്വയം തയ്യാറാകുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് കാര്യങ്ങള്‍.
റഷ്യയിലെ റോഡുകളിലാണ് പുതിയ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. അപകടങ്ങള്‍ വര്‍ദ്ധിച്ച റോഡുകളില്‍ സ്പീഡ് ലിമിറ്റ് ബോര്‍ഡുകള്‍ പിടിച്ച് നില്‍ക്കുക ടോപ് ലെസ് സ്ത്രീകളായിരിക്കും. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച സ്ത്രീകളുമുണ്ട്. സ്പീഡ് ലിമിറ്റ് ബോര്‍ഡ് കയ്യില്‍ പിടിച്ച് റോഡിലൂടെ നടക്കുന്ന ടോപ് ലെസ് സ്ത്രീകളെ ഏത് ഡ്രൈവറും ഒന്ന് നോക്കി പോകും. അറിയാതെ ബ്രേക്ക് ചവിട്ടി പോകും.

പുതിയ പരീക്ഷണം 90%വിജയിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തെ വന്നപ്പോളാണ് ഇത്തരത്തിലൊരു ഐഡിയ പരീക്ഷിച്ചത്. എന്നാല്‍ നഗ്നരായ സ്ത്രീകളെ കണ്ട് സ്പീഡ് കുറച്ച് ട്രാഫിക് ബ്ലോക്കിന് കാരണമാകാതിരുന്നാല്‍ മതി.
പരീക്ഷണം ആരംഭിച്ചത് 2013 ലാണ്. പദ്ധതി വിജയം കണ്ടു എന്ന് മാത്രമല്ല റഷ്യയില്‍ ഒരു വര്‍ഷം സംഭവിക്കുന്ന 30,000 റോഡപകടങ്ങള്‍ കുറയ്ക്കാനും സാധിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. 60,40 കിലോ മീറ്റര്‍ സ്പീഡ് കാണിക്കുന്ന ബോര്‍ഡുകളാണ് സ്ത്രീകള്‍ കയ്യില്‍ പിടിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാരുടെ ജീവനാണ് സ്ത്രീകള്‍ കൈയ്യില്‍ പിടിച്ചിരിക്കുന്നത് എന്നാണ് നാട്ടുക്കാര്‍ പറയുന്നത്. വീഡിയോ കാണൂ...












Click it and Unblock the Notifications