സ്പെഷല്‍ ക്ലാസിന് ക്ഷണിച്ച് പീഡനവും വീഡിയോ പകര്‍ത്തലും; അധ്യാപകന് അറസ്റ്റില്‍
ഗോധ്ര: സ്പെഷല്‍ കാസിന് ക്ഷണിച്ചശേഷം ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയില്‍ കോച്ചിങ് സെന്റര്‍ ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. വഡോദരയ്ക്കടുത്തുള്ള ഗോത്രിയില്‍ നിന്നും മാലിക് ഭട്ട് എന്ന അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകന് ലൈംഗിക പീഡനത്തിന്റെ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.
കഴിഞ്ഞ മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ സ്പെഷല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് അധ്യാപകന് കോച്ചിങ് സെന്ററിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് അധ്യാപകന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് അധ്യാപകന് ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കിയതായി പെണ്‍കുട്ടി പറയുന്നു.

ഉറക്കമുണര്‍ന്നപ്പോഴാണ് താന്‍ ബലാത്സംഗത്തിനിരയായതായി അറിയുന്നത്. രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ അധ്യാപകന് സംഭവം പുറത്തറിഞ്ഞാല്‍ വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. പിന്നീട് വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തിയ അധ്യാപകന് പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.
ഭീഷണി സഹികെട്ടപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. രക്ഷിതാക്കള്‍ കുടുംബ വക്കീലിനെ കണ്ട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകന് അറസ്റ്റിലായത്. കേസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അധ്യാപകന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പരിശോധിച്ചുവരികയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications