ടീം കോപ്പയില്‍ നിന്ന് പുറത്തായെങ്കിലും വസ്ത്രമുരിഞ്ഞ് വെനസ്വേലന്‍ അവതാരക
കോപ്പ അമേരിക്ക ഫുട്‌ബോളിന് ചിലിയില്‍ തുടക്കമായപ്പോള്‍ ടൂര്‍ണമെന്റിനോളം പ്രാധാന്യം ലഭിച്ച ഒരു വാര്‍ത്തയാണ് വെനസ്വേലന്‍ വനിതാ അവതാരകര്‍ കൂട്ടത്തോടെ വസ്ത്രം അഴിച്ചുമാറ്റിയത്. വെനസ്വേലന്‍ ടീമിനുവേണ്ടി അഭിവാദ്യം അര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു വ്യത്യസ്ത രീതിയില്‍ തങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ടീം മത്സരങ്ങളില്‍ ജയിക്കുമ്പോഴെല്ലാം തങ്ങളുടെ നഗ്നമേനി കാട്ടിത്തരാമെന്ന് അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
വാഗ്ദാനം വെറുതെയായില്ല. ടൂര്‍ണമെന്റില്‍ കൊളംബിയയെ വെനസ്വല അട്ടിമറിച്ചപ്പോള്‍ അവതാരകര്‍ തങ്ങളുടെ വാഗ്ദാനം പാലിക്കുക തന്നെ ചെയ്തു. ഡെസ്‌നുഡാന്‍ഡോ ലാ നോട്ടീസിയ എന്ന ഇന്റര്‍നെറ്റ് ചാനലിന്റെ എട്ട് അവതാരകരാണ് വാക്കു പാലിച്ച് നഗ്നരായത്. ചാനലിന് പ്രശസ്തിക്കൊപ്പം സ്ത്രീകളുടെ നഗ്നതാ അവകാശം കൂടി അവര്‍ അതിലൂടെ നേടിയെടുത്തു.

എന്നാല്‍, ഇതിനു പിന്നാലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീലിനോട് തോറ്റ് വെനസ്വേല പുറത്താവുകയും ചെയ്തു. ടീം പുറത്തായതോടെ അവതാരകരുടെ നഗ്നതാ പ്രദര്‍ശനം അവസാനിക്കും എന്നാണ് കരുതിയിരുന്നെങ്കില്‍ തെറ്റി. മറ്റുള്ളവര്‍ കൂട്ടിനെത്തിയില്ലെങ്കിലും കരേന്‍ അഗ്വിലര്‍ എന്ന അവതാരക തന്റെ നൂല്‍ബന്ധമില്ലാത്ത ശരീരമേനി പരസ്യമായി പ്രദര്‍ശിപ്പിച്ചു.
ഇത്തവണ വസ്ത്രമുരിഞ്ഞത് ടീമിന് സന്തോഷകരമായ യാത്രയയപ്പ് നല്‍കാനാണെന്നാണ് അവതാരകയുടെ പക്ഷം. എന്തായാലും ടീം ജയിച്ചതിന്റെ സന്തോഷത്തിലും തോറ്റതിന്റെ സങ്കടത്തിലും വസ്ത്രമുരിയുന്ന സുന്ദരിമാരായ അവതാരകര്‍ വെനസ്വേലന്‍ ടിവി പ്രേക്ഷകര്‍ക്ക് കണ്ണിന് വിരുന്നായി.












Click it and Unblock the Notifications