കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ശരാശരി യുവാവിന്റെ ഏറ്റവും വലിയ പ്രശ്‌നം 'ഉറ'യാണ്!

  • By കിഷോർ
Google Oneindia Malayalam News

സദാചാരം - സദാചാരം എന്ന് വെച്ചാല്‍ എന്തോ വലിയ പൊതിയാത്തേങ്ങയാണ്. അതിനെ വേദനിപ്പിക്കുന്ന ഒന്നും നമ്മള്‍ ചെയ്യില്ല. സദാചാരം തലയ്ക്ക് പിടിച്ച ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഒരു ശരാശരി ഇന്ത്യന്‍ യുവാവിന്റെ ഏറ്റവും വലിയ പ്രശ്‌നം എന്തായിരിക്കും. വിലക്കയറ്റവും തൊഴിലില്ലായ്മയും അല്ല, ഗര്‍ഭനിരോധന ഉറയാണ് എന്ന് പറഞ്ഞാലോ?

അടിമുടി കാപട്യത്തിലും ഒളിഞ്ഞുനോട്ടത്തിലും അഭിരമിക്കുന്നവരാണ് നമ്മളെന്നും നേരെ ചോവ്വേ നടന്നുപോയി ഒരു ഉറ വാങ്ങാന്‍ പോലും നമ്മളെക്കൊണ്ട് പറ്റില്ല എന്നും പറഞ്ഞാലോ. കൊമേഡിയനായ അഭിജിത് ഗാംഗുലി തന്റെ ഒരു ഷോയില്‍ പറയുന്നത് ഉറയാണ് ശരാശരി ഇന്ത്യന്‍ യുവാവിന്റെ ഏറ്റവും വലിയ പ്രശ്‌നം എന്നാണ്.

അതിന് കാരണവുമുണ്ട്. കോണ്ടം എന്ന് വിളിക്കുന്ന ഈ ഉറ വാങ്ങാനുള്ള പോക്കില്‍ തുടങ്ങുന്നു ഈ പ്രശ്‌നങ്ങള്‍. കോണ്ടം വാങ്ങാനായി ഒരിക്കലെങ്കിലും കടയില്‍ പോയിട്ടുള്ളവരാണോ നിങ്ങള്‍, എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പം മനസിലാകും. കാണൂ....

 എന്റെ ഏറ്റവും വലിയ പ്രശ്‌നം

എന്റെ ഏറ്റവും വലിയ പ്രശ്‌നം

ഞാന്‍ ജീവിതത്തില്‍ അഭിമുഖീകരിച്ച ഒരു പ്രശ്‌നമാണ് ഇത്. ഞാന്‍ മാത്രമല്ല, ചെറുപ്പക്കാരായാലും മുതിര്‍ന്നവരായാലും ഒരുപാട് പേര്‍ ഈ പ്രശ്‌നം ഫേസ് ചെയ്തിട്ടുണ്ടാകും എന്ന കാര്യം ഉറപ്പാണ് എന്ന് പറഞ്ഞാണ് ഗാംഗുലി ഷോ തുടങ്ങുന്നത്.

സ്ഥിരം കടയില്‍ നിന്നും വാങ്ങില്ല

സ്ഥിരം കടയില്‍ നിന്നും വാങ്ങില്ല

ഒരു ശരാശരി ഇന്ത്യന്‍ യുവാവിന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു ഉറ വാങ്ങുക എന്നതാണ്. സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്ന ഫാര്‍മസിയില്‍ നിന്നും ഒരിക്കലും അവന്‍ കോണ്ടം വാങ്ങില്ല

പിന്നെയോ എന്ത് ചെയ്യും

പിന്നെയോ എന്ത് ചെയ്യും

രണ്ട് മൂന്ന് കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് നടന്ന്, ഒരു പരിചയവും തോന്നാത്ത ഒരു ഫാര്‍മസിയില്‍ പോയി കോണ്ടം വേണമെന്ന് പറയും. ഫാര്‍മസിയില്‍ ഇരിക്കുന്ന ആളുടെ ഏറ്റവും വലിയ പ്രശ്‌നം തങ്ങള്‍ കോണ്ടം വാങ്ങുന്നതാണ് എന്ന് തോന്നും പറയുന്ന രീതി കണ്ടാല്‍ - എന്താ ശരിയല്ലേ

ദേഷ്യക്കാരിയായ ആന്റി

ദേഷ്യക്കാരിയായ ആന്റി

കഷ്ടപ്പെട്ട് ഫാര്‍മസിയില്‍ എത്തിയാലോ അവിടെ സ്ഥിരം കാണുന്ന ചിലരുണ്ട്. മുഖങ്ങള്‍ ഒരുപോലെയല്ല എന്ന് വരും എന്നാലും കഥാപാത്രങ്ങള്‍ ഇവരാണ്. ആരോടൊക്കെയോ ദേഷ്യപ്പെട്ട് നില്‍ക്കുന്ന ഒരു ആന്റി, കൗമാരക്കാരികളായ രണ്ട് മൂന്ന് പെണ്‍കുട്ടികള്‍. ഇവരൊക്കെ അവിടെ എന്താണ് ചെയ്യുന്നത് എന്ന് പോലും നമുക്കറിയില്ല

കുട്ടികളുണ്ടാകും തീര്‍ച്ച

കുട്ടികളുണ്ടാകും തീര്‍ച്ച

ഫാര്‍മസിയില്‍ വന്ന് മിഠായി വാങ്ങാന്‍ നില്‍ക്കുന്ന കുറച്ച് കുട്ടികളും ഉറപ്പായും ഉണ്ടാകും. ഇവിടെ നിന്ന് വേണം കോണ്ടം വാങ്ങാന്‍. ദൈവമേ എന്തൊരു പരീക്ഷണം അല്ലേ...

ധൈര്യം സംഭരിക്കണം

ധൈര്യം സംഭരിക്കണം

ആദ്യം കുറച്ച് നേരം ഇവരൊക്കെ പോകാന്‍ വേണ്ടി കാത്തിരിക്കും. പിന്നെ, ഇതൊരു പുരോഗമന സമൂഹമാണ് എന്ന് സ്വയം പറഞ്ഞ് ധൈര്യം സംഭരിച്ച് കൗണ്ടറിന് അരികിലേക്ക് ചെല്ലും. ഞാന്‍ കോണ്ടം വാങ്ങുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം എന്നാകും മനസില്‍. എന്നാല്‍ കൗണ്ടറിലെത്തിയാലോ.....

ഒച്ച പോലും വരില്ല....

ഒച്ച പോലും വരില്ല....

ഭയ്യാ ഒരു കോണ്ടം വേണം - മന്ത്രിക്കുന്ന പോലെ ഫാര്‍മസിസ്റ്റിനെ നോക്കി പറയും. മറ്റാരും കേള്‍ക്കാതിരിക്കാനുള്ള കഷ്ടപ്പാടാണിത്. കേട്ടാല്‍ മാനം പോയില്ലേ....

വിളിച്ചുപറയാതെ വെടിയോ....

വിളിച്ചുപറയാതെ വെടിയോ....

വെടിപൊട്ടുന്ന ഒച്ചയിലായിരിക്കും അയാളുടെ മറുപടി. എന്താ വേണ്ടത് തെളിച്ച് പറയ്.... നമുക്ക് എന്താണ് വേണ്ടത് എന്ന് അയാള്‍ക്ക് നന്നായി അറിയാം. എന്നാല്‍ അയാളൊരു സാഡിസ്റ്റ് കൂടിയാണ്.... മീശമാധവനില്‍, വിളിച്ചുപറയാതെ വെടിവഴിപാട് നടത്താന്‍ പോയ പിള്ളേച്ചന്റെ അവസ്ഥയിലായിപ്പോകും നമ്മള്‍.

ഓഹോ കോണ്ടം വേണോ..

ഓഹോ കോണ്ടം വേണോ..

ധൈര്യം സംഭരിച്ച് ഒന്ന് കൂടി അയാളുടെ അടുത്ത് പോയി മന്ത്രിക്കും. ഭയ്യാ കോണ്ടം... അത് കേട്ട് അയാള്‍ എല്ലാവരും കേള്‍ക്കെ ഒരു ചിരി ചിരിച്ചുകൊണ്ട് പറയും. ഓഹോ കോണ്ടം വേണോ..... തീര്‍ന്നില്ല കഥ...

പിന്നെ നമ്മളാണ് ഫോക്കസ്

പിന്നെ നമ്മളാണ് ഫോക്കസ്

ഇത് കേള്‍ക്കുന്നതോടെ കടയിലുള്ള എല്ലാവരും നമ്മളെത്തന്നെ തുറിച്ചുനോക്കും. പലരുടെയും നോട്ടത്തില്‍ ദേഷ്യവും അവിശ്വസനീയതും ആയിരിക്കും.

 ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതി

ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതി

എങ്ങനെയെങ്കിലും സാധനം വാങ്ങി രക്ഷപ്പെട്ടാല്‍ മതി എന്ന അവസ്ഥയിലാകും ഇതോടെ നമ്മള്‍. ഏത് ബ്രാന്‍ഡായാലും വേണ്ടില്ല. ഈ പണിക്ക് നിക്കേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിക്കളയും...

വീഡിയോ കാണൂ

എന്ത് കൊണ്ട് കോണ്ടം വാങ്ങല്‍ ഒരു കുരിശാകുന്നു എന്ന് അഭിജിത് ഗാംഗുലി തന്നെ അവതരിപ്പിക്കുന്നത് കാണൂ...

fetch_include_file_oneindia file="/common/taboola-widget.html"}
English summary
Buying condoms in India has never been easy, why? See the video,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X