ഗുരുവിന്റെ നിര്‍ദ്ദേശം; ഭാര്യ സെക്‌സ് നിഷേധിച്ചു; ഭര്‍ത്താവിന് വിവാഹ മോചനം
മുംബൈ: ഭാര്യ സെക്‌സ് നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന് കോടതി വിവാഹ മോചനം അനുവദിച്ചു. മുംബൈ ബാന്ദ്രയിലെ ഒരു കോടതിയാണ് ഭര്‍ത്താവിന്റെ വിവാഹമോചന ഹര്‍ജി ശരിവെച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. 2011ല്‍ ആണ് ഇവര്‍ വിവാഹിതരായത്. വിവാഹത്തിന് നാലു മാസങ്ങള്‍ക്കുശേഷം ഭാര്യ തന്നെ ശാരീരിക ബന്ധത്തിന് അനുവദിച്ചില്ലെന്നു കാട്ടിയായിരുന്നു യുവാവിന്റെ ഹര്‍ജി.
ആദ്യ രാത്രിയില്‍ തനിക്ക് ഭാര്യയുടെ പ്രവര്‍ത്തിയില്‍ മതിപ്പു തോന്നിയിരുന്നതായി ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. ഒരു പാക്കറ്റ് കോണ്ടവുമായാണ് ഭാര്യ കിടപ്പറയിലെത്തിയത്. നാലുമാസം വരെ തങ്ങളുടെ ബന്ധം സുഖകരമായിരുന്നു. എന്നാല്‍, നാലു മാസങ്ങള്‍ക്കുശേഷം ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല. അഞ്ചുവര്‍ഷത്തേക്ക് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ വാശിപിടിച്ചെന്നും ഭര്‍ത്താവ് പറയുന്നു.

ഒരു ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. മാത്രമല്ല ഭാര്യ തന്റെ വീട്ടുകാരോട് വഴക്കു കൂടുന്നതും പതിവാക്കി. തന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട ഇ മെയില്‍ അയക്കുകയും ചെയ്തു. മാനസികമായും ശാരീരികമായും താന്‍ അങ്ങേയറ്റം തളര്‍ന്നതോടെയാണ് വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയതെന്നും യുവാവ് പറഞ്ഞു.
അതേസമയം, ഭര്‍ത്താവിന്റെ ലൈംഗികബന്ധം ക്രൂരമായിരുന്നെന്നാണ് ഭാര്യ കോടതിയെ അറിയിച്ചത്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം അംഗീകരിച്ചില്ല. ഇതിന്റെ പ്രതികാരമായിട്ടാണ് വിവാഹമോചന ഹര്‍ജിയെന്നും അവര്‍ പറഞ്ഞു. എന്നാല്‍, കോടതി യുവതിയുടെ വാദം മുഖവിലയ്‌ക്കെടുത്തില്ല. ഭര്‍ത്താവിന് ശാരീരികബന്ധം അനുവദിക്കാത്തത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications