കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് ക്യാന്പസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്തു

  • By ജാനകി
Google Oneindia Malayalam News

പൂനെ: പൂനെ ഇന്‍ഫോസിസ് ക്യാമ്പസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. കാന്റീന്‍ ജീവനക്കാരിയായ സ്ത്രീയെയാണ് ക്യാമ്പസിനുള്ളില്‍ വച്ച് രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തായി പറയുന്നത്. കാന്റീനിലെ താത്ക്കാലിക ജീവനക്കാരിയാണ് ബലാത്സംഗത്തിന് ഇരയായത്.

ഡിസംബര്‍ 27നാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തെത്തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്‍ഫോസിസ് ക്യാമ്പസിനുള്ളില്‍ ഇത്തരമൊരു സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് ഇക്കാര്യം മാധ്യമങ്ങളില്‍ പോലും വാര്‍ത്തയാകുന്നത്.

Rape

ക്യാന്റീനിലെ ജീവനക്കാരാണ് അറസ്റ്റിലായ പുരുഷന്‍മാരെന്നാണ് വിവരം. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോട്ട് ചെയ്യുന്നത്. മറ്റ് ചില ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
Woman allegedly raped in Infosys campus in Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X