കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങുകള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

  • By Aswathi
Google Oneindia Malayalam News

ഖിബ്രള്‍ട്ടര്‍: കുരുങ്ങില്‍ നിന്ന് പരിണമിച്ചാണ് മനുഷ്യന്മാര്‍ ഉണ്ടായത് എന്നാണല്ലോ ചരിത്രം പറയുന്നത്. അപ്പോള്‍ മനുഷ്യന്റെ ചില സ്വഭാവങ്ങളുടെ ഉറവിടവും കുരങ്ങുകള്‍ നിന്നായിരിക്കണമല്ലോ. അല്ല, മനുഷ്യന്മാരെ കണ്ട് കുരങ്ങുകള്‍ പഠിച്ചതാണോ എന്നറിയില്ല, ഈ ബലാത്സംഘ പരിപാടി. രണ്ട് കുരങ്ങുകള്‍ ചേര്‍ന്ന് ഒരു ബ്രിട്ടീഷ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.

ഖിബ്രള്‍ട്ടറില്‍ അവധി ആഘോഷിക്കാന്‍ എത്തിയ മെല്ലിസ ഹര്‍ട്ട് എന്ന 23 കാരിയാണ് കുരങ്ങുകളുടെ പീഡനത്തിന് ഇരയായത്. ഡെയ്‌ലി മെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

monkey

ബിക്കിനി വേഷത്തില്‍ ബാര്‍ബെറിയന്‍ സിംഹവാലന്‍ കുരങ്ങിനെ കാണാന്‍ പോയതായിരുന്നു യുവതി. കുരുങ്ങുകളുടെ അടുത്ത് പോയപ്പോള്‍ അവ മെല്ലിസയുടെ മുടിയില്‍ കയറിപിടിച്ചു. ഒരു കുരങ്ങ് ബിക്കിനി വലിച്ചൂരിയെന്നും സ്വകാര്യ അവയവത്തില്‍ കൈവച്ചെന്നും യുവതി പറയുന്നു.

ഇതൊക്കെ കണ്ട് നിന്നവര്‍ ചുറ്റും കൂടി ചിരിക്കുകയായിരുന്നെന്ന് മെല്ലിസ ആരോപിയ്ക്കുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ വാര്‍ഡനാണ് കുരങ്ങുകളില്‍ നിന്നും യുവതിയെ രക്ഷിച്ചത്. സംഭവ ശേഷം പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തി. വന്യമൃഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണത്രെ പൊലീസിന്റെ മറുപടി.

2011 ല്‍ സമാനമായ ഒരു സംഭവമുണ്ടായിട്ടുണ്ട്. ബാലിയിലെ കുരങ്ങു സംരക്ഷണ വനമായ ഉബുദില്‍ എത്തിയ തായ് വാന്‍ മോഡലിന് നേരെ കുരങ്ങുകള്‍ പീഡന ശ്രമം നടത്തിയിരുന്നു. മോഡലിന്റെ വസ്ത്രം വലിച്ചഴിക്കുന്ന ചിത്രങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വയിറലായിപ്പടര്‍ന്നു.

<strong>Also Read: മോഡലിന്റെ മാറിടത്തില്‍ മങ്കികളുടെ വിളയാട്ടം</strong>Also Read: മോഡലിന്റെ മാറിടത്തില്‍ മങ്കികളുടെ വിളയാട്ടം

English summary
A British woman is claiming she was sexually assaulted by monkeys while on vacation in Gibraltar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X