എസ്ഐയുടെ മകന് ഉള്‍പ്പെടെയുള്ളവര്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മുസാഫിര്‍നഗര്‍: ഇരുപത്തിയാറുകാരിയായ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്റെ മകന് ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ മുസാഫില്‍ നഗറില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഒരു ഗിഫ്റ്റ് കടയില്‍ ഷോപ്പിങ്ങിനായി ചെന്നതായിരുന്നു യുവതി. കടയുടമ യുവതിക്ക് നല്കിയ വെള്ളത്തില്‍ മയക്കു മരുന്നു കലര്‍ത്തിയശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വെള്ളം കുടിച്ചശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടെന്നാണ് യുവതി കോട്വാലി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ബോധം തെളിഞ്ഞപ്പോള്‍ കടയുടമയും കൂടെയുള്ളവരും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി വകവെയ്ക്കാതെ യുവതി പരാതി നല്കി.

യുവതി തിരിച്ചറിഞ്ഞ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥനായ പ്രമോദ് കുമാര്‍ അറിയിച്ചു. കോട്വാലി പോലീസ് സബ് ഇന്‍സ്പെക്ടറുടെ മകന് ആണ് പ്രതികളില്‍ ഒരാളായ കപില്‍. കൂടാതെ വിജയ് കുമാര്‍, അനുജ് സെതി, പിയുഷ് കുമാര്‍, ഒരു കൗമാരക്കാന് എന്നിവരാണ് പോലീസ് പിടിയിലായവ മറ്റുള്ളവര്‍.
പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ മകന് പ്രതിയായതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ഭയമുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. അടുത്തിടെ ഉത്തര്‍ പ്രദേശില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications