ഹിന്ദു മതചടങ്ങിന് സംഭാവന നല്‍കിയില്ല; സ്ത്രീയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
മുംബൈ: ഹിന്ദു മതചടങ്ങിന് സംഭാവന നല്‍കാത്ത ഒരു സ്ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലിയിലെ സോനായി ഗ്രമാത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മുന്‍ പൂജാരിയായ ലക്ഷ്മണ്‍ ഗുലെയും കൂട്ടരുമാണ് 45 വയസുള്ള സ്ത്രീയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
ഹരിനാമ സപ്താഹ് എന്ന പരിപാടിക്ക് സംഭാവന ആവശ്യപ്പെട്ട് നേരത്തെ പരിപാടിയുടെ സംഘാടകര്‍ സ്ത്രീയെ സമീപിച്ചിരുന്നു. എന്നാല്‍ സംഭാവന നല്‍കാന്‍ വിസമ്മതിച്ചതാണ് സ്ത്രീ ചെയ്ത കുറ്റം. കഴിഞ്ഞ വെള്ളിയാഴ്ച ലക്ഷ്മണ്‍ ഗുലെയും ഭാര്യയും ഒരുസംഘം ആളുകളും വീട്ടില്‍ അതിക്രമിച്ച കയറിയാണ് അക്രമം നടത്തിയതെന്ന് സ്ത്രീയുടെ മകള്‍ പറഞ്ഞു.

വീട്ടില്‍ കടന്ന അക്രമിസംഘം കണ്ണില്‍കണ്ടതെല്ലാം തകര്‍ത്തു. പിതാവിനെ മാരക ആയുധങ്ങള്‍ കൊണ്ട് അടിച്ച് അവശനാക്കി. തുടര്‍ന്ന് സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനുശേഷമാണ് അമ്മയുടെ തലയ്ക്കുനേരെ തോക്കു ചൂണ്ടി മാനഭംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.
വീട്ടില്‍ അക്രമം നടക്കുമ്പോള്‍ പുറത്തുണ്ടായിരുന്ന ഗ്രാമവാസികള്‍ നിസ്സഹായരായി നോക്കി നില്‍ക്കുകയായിരുന്നു. അക്രമികള്‍ സ്ത്രീയുടെ വീട്ടിലുണ്ടായിരുന്ന മോട്ടോര്‍ ബൈക്കും നശിപ്പിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ലക്ഷ്മണ്‍ ഗുലെയും പത്തംഗ സംഘവും ഒളിവിലാണെന്നും ഉടന്‍ ഇവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications