കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ ഭര്‍ത്താവിനോട് പിണങ്ങി മുന്‍കാമുകനൊപ്പം പോയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

  • By Meera Balan
Google Oneindia Malayalam News

പീരുമേട്: ഭര്‍ത്താവിനോട് പിണങ്ങി മുന്‍കാമുകനൊപ്പം പോയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം ഉപേക്ഷിച്ചു. പീരുമേട് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. മൂന്ന് മാസം മുന്‍പാണ് യുവതി ഭര്‍ത്താവുമായി പിണങ്ങി അകന്നത്. ഈ സമയത്ത് മുന്‍ കാമുകനുമായി അടുക്കുകയായിരുന്നു.

എംഎല്‍സ് എസ്റ്റേറ്റില്‍ ഷൈജന്‍ (മുല്ല-30) എന്നയാളാണ് യുവതിയുടെ മുന്‍കാമുകന്‍. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. അഞ്ച് വര്‍ഷം മുമ്പാണ് യുവതി വിവാഹിതയായത്.

മുന്‍ കാമുകന്‍

മുന്‍ കാമുകന്‍

മൂന്ന് മാസമായി ഇവര്‍ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ്. ഈ അവസരത്തിലാണ് യുവതിയെ മുന്‍കാമുകനായ ഷൈജന്‍ സുഹൃത്തായ കുട്ടന്റെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയത്.

പീഡനം

പീഡനം

ഇവിടെ വച്ച് യുവതിയെ ഷൈജന്‍ പീഡിപ്പിച്ചു. പിന്നീട് സുഹൃത്തായ കുട്ടനും അയാളുടെ സുഹൃത്തായ ധര്‍മ്മനും ചേര്‍ന്ന യുവതിയെ പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ യുവതിയെ മര്‍ദ്ദിച്ചു.

തടങ്കലില്‍

തടങ്കലില്‍

അന്യായയമായി തടങ്കലില്‍ വച്ചായിരുന്നു സംഘം യുവതിയെ പീഡിപ്പിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയും യുവതി സംഘത്തിന്റെ പിടിയില്‍ ആയിരുന്നു. പീഡനത്തെ എതിര്‍ത്തപ്പോഴൊക്കെ മര്‍ദ്ദിയ്ക്കുകയായിരുന്നു സംഘം

വീണ്ടും

വീണ്ടും

വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് ഷൈജന്റെ സുഹൃത്ത് ബൈക്കില്‍ കൊണ്ടുപോയി തൈപ്പക്കുളത്തെ വിജനമായ സ്ഥലത്തെത്തിച്ച് പിന്നെയും പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. പൊലീസ് അവശനിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.

അറസ്റ്റ്

അറസ്റ്റ്

ഷൈജനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളായ കുട്ടന്‍. ധര്‍മ്മന്‍ കുട്ടന്റെ ഭാര്യ കവിത എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് കവിതയ്‌ക്കെതിരെ കേസ്.

English summary
Woman gang raped in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X