അമൃത്സറിലും കൂട്ട ബലാത്സംഗം; യുവതിയെ ക്രൂരമായി കൊന്നു
അമൃത്സര്‍: റോട്ടക്കില്‍ നിന്നുള്ള കൂട്ട ബലാത്സംഗ വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് അമൃത്സറില്‍ നിന്ന് വേറൊരു ദു:ഖകരമായ വാര്‍ത്ത. 26 കാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്നു.
അമൃത്സര്‍ നഗരത്തില്‍ നിന്ന് അല്‍പം മാറിയുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൂലിവേല ചെയ്ത ജീവിക്കുന് സ്ത്രീയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം തന്നെ യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയത്.
അമൃത്സറിലെ വെര്‍ക്കയിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി താമസിച്ചിരുന്നത്. വിവാഹിതയാണെങ്കിലും രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഭര്‍ത്താവുമായി കുറച്ച് മാസങ്ങളായി അകന്ന് കഴിയുകയായിരുന്നു.
ആളൊഴിഞ്ഞ കെട്ടിടത്തില്‍ കളിക്കാനെത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത് . പിന്നീട് പോലീസ് എത്തി അന്വേഷണം തുടങ്ങി. യുവതിയുടെ വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസമാണ് മാനസിക രോഗിയായ യുവതിയെ റോട്ടക്കില്‍ ബലാത്സംഗം ചെയ്ത് കൊന്നത്. ഇതിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications