കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെമിത്തേരിയില്‍ വച്ച് പോലും 15 കാരനെക്കൊണ്ട് സെക്‌സ് ചെയ്യിച്ചു;ഇനി 52 കാരിയ്ക്ക് ജയിലില്‍ വിശ്രമം

ഇത്രയും വലിയ ശിക്ഷ കിട്ടാന്‍ മാത്രമുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു സ്ത്രീ കോടതിയില്‍ പറഞ്ഞത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

എല്‍ഗിന്‍: വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട മധ്യവയസ്‌കയ്ക്ക് ഒടുവില്‍ ജയില്‍ ശിക്ഷ. അമേരിക്കയിലെ എല്‍ഗിന്‍ സ്വദേശിനിയായ റാണ്ടല്‍ പേള്‍മാന്‍ എന്ന സ്ത്രീയെ ആണ് കോടതി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്.

പേള്‍മാന്റെ സ്വഭാവത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയെങ്കിലും വിധിക്കേണ്ടതായിരുന്നു എന്നാണ് ജഡ്ജി പറഞ്ഞത്. തന്നെ നിയമം മോശമായ രീതിയില്‍ ചിത്രീകരിക്കുന്നു എന്നായിരുന്നു ഇവരുടെ ആക്ഷേപം.

2015 ല്‍ ആയിരുന്നു 15 കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട കേസില്‍ ഈ സ്ത്രീ അറസ്റ്റിലായത്. ഞെട്ടിപ്പിക്കുന്നതാണ് ഈ സംഭവം.

വിദ്യാര്‍ത്ഥിയുമായി പരിചയം

വിദ്യാര്‍ത്ഥിയുമായി പരിചയത്തിലായ സ്ത്രീ ആ അടുപ്പം ദുരുപയോഗം ചെയ്യുകയായിരുന്നു. പല സ്ഥലങ്ങളില്‍ വച്ച് സ്ത്രീയേയും വിദ്യാര്‍ത്ഥിയേയും ദുരൂഹസാഹചര്യത്തില്‍ കണ്ടിരുന്നു.

സ്ത്രീയ്ക്ക് 50, കുട്ടിയ്ക്ക് 15

പേള്‍മാന് 50 വയസ്സ് പ്രായമുള്ള സമയത്താണ് വിദ്യാര്‍ത്ഥിയുമായി അടുപ്പം തുടങ്ങുന്നത്. അന്ന് വിദ്യാര്‍ത്ഥിക്ക് 15 വയസ്സ് മാത്രമാണ് പ്രായം.

 വീട്ടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ട് പോകും

വിദ്യാര്‍ത്ഥിയുടെ വീടിനടുത്ത് സ്ത്രീ കാര്‍ നിര്‍ത്തിയിടും. എന്നിട്ട് വിദ്യാര്‍ത്ഥിയെ കൂടെ കൂട്ടി കടക്കും. ഇതായിരുന്നു പതിവ് പരിപാടി.

സെമിത്തേരിയില്‍ വച്ച് പോലും സെക്‌സ്

സെമിത്തേരിയില്‍ വച്ച് പോലും ഇവര്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് സെക്‌സ് ചെയ്യിച്ചു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. സെമിത്തേരികളും അധികം ആളുകളില്ലാത്ത പാര്‍ക്കുകളും ആയിരുന്നു ഇവര്‍ തിരഞ്ഞെടുത്തിരുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ നഗ്നചിത്രങ്ങള്‍

50 കാരിയായ പേള്‍മാന്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. വിദ്യാര്‍ത്ഥി തിരിച്ചും ഇത്തരം ചിത്രങ്ങള്‍ അയച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥിയുടെ ക്രിമിനല്‍ സ്വഭാവം

ഈ ബന്ധം ആരും അറിയാതെ പോകുമായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ക്രിമിനല്‍ സ്വബാവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് നല്‍കിയതും ഇവര്‍ തന്നെ

കഴിഞ്ഞ വര്‍ഷമാണ് സ്ത്രീ പിടിയിലാകുന്നത്. അതിന് മുമ്പ് ഇതേ വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് നല്‍കിയതിന് ഇവരെ പോലീസ് പിടികൂടിയിരുന്നു.

ഈ ശിക്ഷയ്ക്ക് അര്‍ഹതയില്ല

നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് സ്ത്രീയ്ക്ക് കോടതി വിധിച്ചത്. എന്നാല്‍ ഇത്രയും കഠിനമായ ശിക്ഷ താന്‍ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു പേള്‍മാന്റെ പ്രതികരണം.

ഏഴ് വര്‍ഷം വരെ കിട്ടിയേനെ

വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് നല്‍കിയത് സംബന്ധിച്ച് മറ്റൊരു കേസ് കൂടി നിലനില്‍ക്കുമ്പോഴാണ് പേള്‍മാന്റെ ഈ പ്രതികരണം. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാമായിരുന്ന കേസ് ആണ് താന്‍ നാല് വര്‍ഷത്തില്‍ ഒതുക്കിയത് എന്നായിരുന്നു ജഡ്ജിയുടെ മറുപടി.

English summary
52-year-old Elgin woman who authorities said drove a 15-year-old boy to secluded places, included cemeteries, to have sex with him was sentenced in Cook County Circuit Court Tuesday to four years in prison.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X